കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയോട് വ്യക്തിവൈരാഗ്യമില്ലെന്ന് പള്‍സര്‍ സുനി; അപ്പോള്‍ ക്വട്ടേഷന്‍? ആരെയും ബുദ്ധിമുട്ടിക്കരുത്...

സുനില്‍കുമാര്‍ ഒന്നും തന്നെ വിട്ടുപറഞ്ഞില്ല. ഏറെ നേരത്തിന് ശേഷം ഇപ്പോള്‍ അതൊക്കെ പറയുന്നത് ശരിയാണോ എന്ന ചോദ്യമായിരുന്നു പ്രതികരണം.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആവശ്യമില്ലാതെ ആരെയും വലിച്ചിഴക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് സിനിമക്കാരുടെ കാര്യമല്ലെന്നും പ്രതി വ്യക്തമാക്കി. ക്വട്ടേഷന്‍ സാധ്യതയില്ലെന്ന് പോലിസ് പറയവെയാണ് സുനിയുടെ പ്രതികരണം.

സുനില്‍കുമാര്‍ ഒന്നും തന്നെ വിട്ടുപറഞ്ഞില്ല. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും അയാള്‍ തിരിഞ്ഞുനോക്കിയില്ല. ഏറെ നേരത്തിന് ശേഷം ഇപ്പോള്‍ അതൊക്കെ പറയുന്നത് ശരിയാണോ എന്ന ചോദ്യമായിരുന്നു പ്രതികരണം. വ്യക്തിപരമായി നടിയോട് വൈരാഗ്യമില്ലെന്നും പ്രതി പറഞ്ഞു.

ആവശ്യമില്ലാത്ത വ്യക്തികള്‍?

സംഭവത്തിലേക്ക് ആവശ്യമില്ലാത്ത വ്യക്തികളെ വലിച്ചിഴക്കരുതെന്നാണ് സുനി പറഞ്ഞത്. കാക്കനാട് ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകവെയാണ് സുനി മാധ്യമങ്ങളോട് സംസാരിച്ചത്. പ്രമുഖ നടന്റെയും നിര്‍മാതാക്കളുടെയും പേരുകള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടിരുന്നു.

ക്വട്ടേഷനാണോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി

ക്വട്ടേഷനാണോ എന്ന ചോദ്യത്തിന് സുനി വ്യക്തമായ മറുപടി തന്നില്ല. പോലിസ് പറയുന്നതല്ലേ ഇപ്പോള്‍ നടക്കൂവെന്നായിരുന്നു അയാളുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുമായി കൂടുതല്‍ സംസാരിക്കുന്നതിന് മുമ്പ് സുനിയെ പോലിസ് അവിടെ നിന്നു മാറ്റി.

എല്ലാം സുനിയില്‍ അവസാനിക്കുമോ?

ആവശ്യമില്ലാത്തവരെ കേസിലേക്ക് വലിച്ചിഴക്കരുതെന്ന് പ്രതികരിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചു. സിനിമാക്കാരുടെ കാര്യമാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു സുനിയുടെ മറുപടി. ക്വട്ടേഷന്‍ സാധ്യതയില്ലെന്നാണ് പോലിസ് പറയുന്നത്. ക്വട്ടേഷന്‍ നല്‍കിയതാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു. കൂടുതല്‍ തെളിവ് ലഭിച്ചില്ലെങ്കില്‍ എല്ലാം സുനിയില്‍ അവസാനിക്കും.

ചോദ്യങ്ങള്‍ ഇനിയും ബാക്കി

ഗൂഡാലോചന നടന്നിട്ടുണ്ടോ സുനിക്ക് പിന്നില്‍ ആരെങ്കിലുമുണ്ടോ എന്നീ കാര്യങ്ങള്‍ പോലിസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. അതിനിടെ സുനിയെ മാര്‍ച്ച് 5 വരെ പോലിസ് കസ്റ്റഡിയില്‍ കോടതി വിട്ടുനില്‍കി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുമായും സഹായിച്ച വ്യക്തിയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ പോലിസ് ശ്രമിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുപോവും. സുനി നല്‍കിയ പരസ്പര വിരുദ്ധമായ മറുപടിയില്‍ കൂടുതല്‍ വിശദീകരണവും പോലിസിന് കിട്ടേണ്ടതുണ്ട്.

പിന്നില്‍ കളിച്ചവരായി ആരുമില്ലേ?

നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പള്‍സര്‍ സുനിയും കൂട്ടാളികളും അറസ്റ്റിലായെങ്കിലും സംഭവത്തിന് പിന്നില്‍ കളിച്ചവര്‍ ആര് എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. അതുപോലെ ഇതുവരെ പോലിസിന് മറുപടി നല്‍കാന്‍ കഴിയാത്ത നിരവധി സംഭവങ്ങള്‍ ഈ കേസുമായി ബന്ധപ്പെട്ടുണ്ട്.

 മൊബൈല്‍ ഫോണ്‍ കിട്ടണം

ഇതില്‍ നിന്ന് അല്‍പ്പമെങ്കിലും രക്ഷക്കിട്ടണമെങ്കില്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തണം. ഇതിനുള്ള ശ്രമം പോലിസ് തുടരുന്നുണ്ടെങ്കിലും ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. അതിനിടെയാണ് സുനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെ പോലിസ് തേടുന്നത്. ആലപ്പുഴക്കാരിയായ യുവതിയെ കൊച്ചിയില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്തുവരികയാണ്.

അഴുക്കുചാല്‍ പരിശോധിച്ചു, ഒന്നും കിട്ടിയില്ല

കേസില്‍ നിര്‍ണായകമാണ് നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍. അത് കണ്ടെത്താന്‍ സാധിക്കാത്തത് പോലിസിന്റെ തുടര്‍ അന്വേഷണത്തെ കാര്യമായി കുഴക്കുന്നുണ്ട്. ഫോണ്‍ എവിടെയാണെന്നത് സംബന്ധിച്ച് സുനിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും പോലിസിന് ലഭിച്ചിട്ടില്ല. കോടതിയിലേക്ക് എത്തുംമുമ്പ് വെണ്ണല ഭാഗത്തെ അഴുക്കുചാലില്‍ മൊബൈല്‍ ഉപേക്ഷിച്ചെന്നാണ് സുനി നല്‍കിയ ഒരു മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അഴുക്കുചാല്‍ പോലിസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ദുരൂഹകഥാപാത്രമായി സ്ത്രീ

ഒളിവില്‍ പോവുന്നതിന് മുമ്പ് അടുപ്പക്കാരിയുടെ വീടിന്റെ മതില്‍ ചാടിക്കടക്കുന്ന ക്യാമറ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. സുനി നടത്തിയ ചില നീക്കങ്ങള്‍ സംബന്ധിച്ച് ഈ സ്ത്രീക്ക് അറിയാമെന്നാണ് പോലിസ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്താലും കാര്യമായ വിവരം കിട്ടുമെന്ന് പോലിസ് വിശ്വസിക്കുന്നു. ഒളിവില്‍ കഴിയുന്ന സമയം സുനിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത വ്യക്തിയെയും പോലിസ് തിരയുന്നുണ്ട്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പോലിസ് പറയുന്നു. ഇയാളെ പിടികൂടാനും മൊബൈല്‍ ഫോണ്‍ കണ്ടെത്താനും സാധിച്ചില്ലെങ്കില്‍ പോലിസ് കുഴങ്ങുമെന്ന് ഉറപ്പാണ്.

സുനിയുടെ ആറ് സിംകാര്‍ഡുകള്‍

ഒളിവിലായിരുന്ന വേളയില്‍ സുനി ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഉപയോഗിച്ച ഒരു സിം കാര്‍ഡിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സിം കാര്‍ഡും ഫോണും സുനിക്ക് നല്‍കിയത് കോയമ്പത്തൂരിലെ സുഹൃത്താണെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

English summary
Pulsar Suni said that no more involved in abduction case. Court sent to him police custody. Police could not find Pulsar Suni's friend and mobile phone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X