കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ഉപദ്രവിച്ചശേഷം പള്‍സര്‍ സുനി സിനിമാക്കാരുമായി ബന്ധപ്പെട്ടു; കേസില്‍ നിര്‍ണായകമാകും

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി കൃത്യത്തിനുശേഷം ചില സിനിമാക്കാരുമായി ഫോണില്‍ ബന്ധപ്പെട്ട വിവരം പോലീസിന് ലഭിച്ചു. സുനിയുടെ ഫോണ്‍ രേഖകളില്‍ നിന്നാണ് പോലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. പാലാരിവട്ടത്തിനടുത്താണ് പള്‍സര്‍ സുനിയും സംഘവും ഇറങ്ങിപ്പോയത്. ഇതിനുശേഷമായിരുന്നു സിനിമാക്കാരുമായി ബന്ധപ്പെട്ടതെന്നാണ് വിവരം.

നടിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചത് പോലീസില്‍ അറിയിക്കില്ലെന്നായിരുന്നു സുനി കരുതിയിരുന്നത്. എന്നാല്‍ സംവിധായകന്‍ ലാലിന്റെ സഹായത്തോടെ നടി പോലീസില്‍ പരാതിപ്പെട്ടത് സുനി സിനിമാക്കാരില്‍ നിന്നും അറിയുകയും ഇതോടെ സ്ഥലത്തുനിന്നും രക്ഷപ്പെടുകയുമായിരുന്നു. 30 ലക്ഷം രൂപയ്ക്കുവേണ്ടിയായിരുന്നു സുനി ക്വട്ടേഷന്‍ ഏറ്റെടുത്തത്.

actress-attack-suni

നഗരത്തിനുള്ളില്‍ തമ്മനം മേഖലയിലെ ഒരു വീട്ടിലായിരുന്നു സുനിയും സംഘവും നടിയെ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടത്. ഇവരുടെ താവളം മനസിലാക്കിയ പോലീസ് അവിടെയെത്തിയെങ്കിലും അതിനോടകം ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സിനിമാക്കാരില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രക്ഷപ്പെടല്‍.

പോലീസ് പിന്നിലുണ്ടെന്ന് തിരിച്ചറഞ്ഞതോടെ പള്‍സര്‍ സുനി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സുനി കൊച്ചിയില്‍തന്നെ ഒളിവില്‍ കഴിയുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സുനിക്കൊപ്പം സംഘത്തിലുണ്ടായിരുന്ന വടിവാള്‍ പ്രദീപും, സലീമും, നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. സുനി അടുത്തദിവസം തന്നെ പിടിയിലാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

English summary
Pulsar Suni spoke to 6 top movie industry persons the night he attacked actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X