കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെപ്‌സിക്ക് തലക്കടികൊടുത്ത് പുതുശ്ശേരി പഞ്ചായത്ത്

  • By Naveen
Google Oneindia Malayalam News

പാലക്കാട്: ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ്‌സിക്കെതിരെ നടപടികളുമായി പുതുശ്ശേരി പഞ്ചായത്ത്. കുടിവെള്ള ക്ഷാമം നേരിടുന്ന പാലക്കാട് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഊറ്റിയെടുക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നടപടി.

തിങ്കളാഴ്ച പഞ്ചായത്ത് പ്രമേയം പാസ്സാക്കുകയും കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്യും എന്നാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പറയുന്നത്. പുതുശ്ശേരിയടക്കം വലിയ തോതിലുള്ള കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് പെപ്‌സിയടക്കമുള്ള കുടിവെള്ള കമ്പനികള്‍ ജല ചൂഷണം നടത്തുന്നത്.

pepsi

ആറുലക്ഷം ലിറ്റര്‍ വെള്ളം നിലവില്‍ പെപ്‌സി ഊറ്റുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇക്കാര്യത്തില്‍ പഞ്ചായത്തിന് കൃത്യമായ കണക്കുകളൊന്നുമില്ല. പ്ലാന്റ് പൂട്ടണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.

എന്നാല്‍ വെള്ളമെടുക്കാന്‍ കമ്പനിക്ക് കോടതി വിധിയുണ്ടെന്നാണ് പെപ്‌സിയുടെ വാദം. അതുകൊണ്ട് തന്നെ പഞ്ചായത്ത് നേരത്തെയും നോട്ടീസുകള്‍
സമര്‍പ്പിച്ചിട്ടും കമ്പനി നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

English summary
Puthussery Grama panchayath taking action against pepsi's water exploitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X