കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറ്റിങ്ങല്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

Google Oneindia Malayalam News

കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പ്രതികളായ ക്ഷേത്രഭാരവാഹികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്നാല്‍ അപകടവുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് വിതരണക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

ജാമ്യാപേക്ഷയില്‍ വിധിപറയവേ പോലീസിന് എതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ പോലീസ് നിരുത്തരവാദ പരമായാണ് പെരുമാറിയതെന്നും പോലീസ് റിമോര്‍ട്ട് കണ്‍ട്രോള്‍ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും കോടതി വിമര്‍ശിച്ചു.

Puttingal temple

ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് ആര്‍ജവം കാണിക്കണമെന്നും കോടതി വിമര്‍ശിച്ചു. ആചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടുകള്‍ നിരോധിക്കണം. ഒരു മതവും ഇത്തരം ആചാരങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. എപ്രില്‍ പത്തിന് പുലര്‍ച്ചെയാണ് വെടിക്കട്ട് അപകടം ഉണ്ടായത്. അപകടത്തില്‍ 116 പേര്‍ മരിക്കുകയും 300ലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

English summary
Puttingal Tragedy: Bail plea of temple office-bearers rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X