കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയും ഇബ്രാഹിംകുഞ്ഞും വെള്ളാനകള്‍; കൈക്കൂലി 50 ലക്ഷം വരെ, വിജിലന്‍സ് റിപ്പോര്‍ട്ട് നിയമസഭയില്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് എല്ലാ കാലത്തും വെള്ളാനയാണ്. കോടികളുടെ അഴിമതിയാണ് ഓരോ സര്‍ക്കാരിന്റെ കാലത്തും പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെഎം മാണിയുടെയും പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെയും നേതൃത്വത്തില്‍ നടന്ന കൊള്ള കണക്കില്ലാത്തതാണ്.

പൊതുമരാമത്ത് വകുപ്പിലെ അഴിമതികള്‍ സംബന്ധിച്ച് രണ്ട് മുന്‍ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കെഎം മാണിക്കും ഇബ്രാഹിം കുഞ്ഞിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടാണ് മന്ത്രി ജി സുധാകരന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. 50 ലക്ഷം വരെ കൈക്കൂലി വാങ്ങിയാണ് വകുപ്പിലെ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

mani-ibrahim-kunju

പദ്ധതി അനുബന്ധ ജോലികളുടെ പേരില്‍ 300 ശതമാനം വരെ തുക വര്‍ധിപ്പിച്ചു നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥ നിയമനത്തിലടക്കം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ലക്ഷങ്ങള്‍ കോഴ വാങ്ങന്നുണ്ടെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ധനവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും സെക്രട്ടറിമാരാണ് അഴിമതിക്ക് ഒത്താശ ചെയ്തതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ മന്ത്രിമാരും പ്രാദേശിക രാഷ്ട്രീയക്കാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് പല അഴിമതികളും നടക്കുന്നത്.

തുടക്കത്തില്‍ എസ്റ്റിമേറ്റ് തുകയേകക്കാള്‍ കുറഞ്ഞ തുക കൂട്ടിച്ചേര്‍ത്ത് കരാറില്‍ ഒപ്പിട്ടശേഷം അനുബന്ധജോലികളുടെ പേരില്‍ വിലയ എസ്റ്റിമേറ്റ് തുക മാറിയാണ് പണം തട്ടുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് എസ്റ്റിമേറ്റ് മാറ്റി തയാറാക്കി നല്‍കുന്നതെന്നാണ് കണ്ടെത്തല്‍.

പുതുക്കിയ എസ്റ്റിമേറ്റിന് സര്‍ക്കാര്‍ അനുമതി വേണം. ഇതിനായി മന്ത്രിമാരും സെക്രട്ടറിമാരും, ചീഫ് എന്‍ജിനിയര്‍, പൊതുമരാമത്ത് ധനവകുപ്പ് മന്ത്രിമാര്‍ എന്നിവരടങ്ങുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. കൈക്കൂലിയായി തുക കരാറുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്‍കുകയാണ് ചെയ്യുന്നതെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കരാറുകാര്‍ നല്‍കുന്ന ഈ പണം പദ്ധതികളിലെ അഴിമതികളിലൂടെ കാരാറുകാര്‍ തിരിച്ചുപിടിക്കും. പാലങ്ങളും റോഡുകളുമെല്ലാം ഗുണനിലവാരം കുറയുന്നതിന് കാരണം ഈ അണിമതിയാണ്. മന്ത്രിമാര്‍ക്കെന്ന പേരില്‍ പൊതുമരാമത്ത് വകുപ്പില്‍ വ്യാപക പണപ്പിരിവ് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Read Also: യുഡിഎഫിന്‍റെ 'ഉന്തും തള്ളും' സിപിഎമ്മിന്റെ 'തറ' ഭാഷയും; വിമര്‍ശനവുമായി നേതാക്കള്‍

Read Also: കണ്ണൂരില്‍ ബസുകളുടെ മത്സരയോട്ടം; സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Read Also: ആറ് മാസം പ്രായമുള്ള കുരുന്നിനോടും കാമഭ്രാന്ത്: പ്രതികള്‍ അയല്‍വാസികളും ബന്ധുക്കളും...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
PWD Bribery G Sudhakaran submitted Vigilance report at Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X