കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജിന് സസ്‌പെന്‍ഷന്‍; 5 മണിക്കൂര്‍ ചോദ്യം ചെയ്തു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ. ശനിയാഴ്ച സൂരജിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങും. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സിന്റെ ശുപാര്‍ശ ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ആഭ്യന്തരമന്ത്രിയും അംഗീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പുവെക്കുന്നതോടെ സസ്‌പെന്‍ഷന്‍ പൂര്‍ണമാകും.

സൂരജിന്റെ വീടുകളിലും ഓഫീസിലും കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയുടെ പിന്നാലെ സൂരജിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പല രേഖകള്‍ സംബന്ധിച്ചും വ്യക്തമായ വിവരം നല്‍കാന്‍ സൂരജിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

sooraj

എറണാകുളം സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി കെ.ആര്‍. വേണുഗോപാല്‍, ഡിവൈ.എസ്.പി എസ്.ടി. സുരേഷ് കുമാര്‍ എന്നിവര്‍ ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും സൂരജിനെ ചോദ്യം ചെയ്യും. സൂരജിന്റെ ബന്ധക്കളേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതിനിടെ, സൂരജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ ഒരു ഇടപെടലും അനുവദിക്കില്ല. വിജിലന്‍സ് കൂട്ടിലടച്ച തത്ത അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീംലീഗിനെ കേസില്‍ വലിച്ചിഴയ്‌ക്കേണ്ട. ലീഗിനോ പൊതുമരാമത്തു വകുപ്പിനോ അഴിമതിയില്‍ പങ്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

English summary
PWD secretary T O Sooraj IAS suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X