കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് ബാറില്ലെങ്കില്‍ ക്വാറി മതി...! വീടിന്റെ മുറ്റത്തോളം ഇനി പാറമടകള്‍..!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ബാറുകളില്‍ നിന്നുളള വരുമാനം ഗണ്യമായി കുറഞ്ഞതോടെ അത് ക്വാറികളില്‍ നിന്നും മുതലാക്കാനുള്ള നീക്കവുമായി പിണറായി സര്‍ക്കാര്‍. വീടുകളുമായി ക്വാറികള്‍ക്ക് വേണ്ട ദൂരപരിധി അന്‍പത് മീറ്ററായി കുറച്ച സര്‍ക്കാരിന്റെ നിയമഭേദതഗി വിവാദത്തിലായിരിക്കുകയാണ്. നിലവില്‍ 100 മീറ്ററുള്ള ദൂരപരിധിയാണ് ക്വാറി മാഫിയകള്‍ക്ക് അനുകൂലമായി ഖനന ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.

വീടുകള്‍, റോഡ്, നദി, തോട് എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളില്‍ നിന്നുള്ള പാറമടകളുടെ ദൂരപരിധി നേരത്തെ 50 മീറ്ററായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇത് നൂറ് മീറ്ററായി ഉയര്‍ത്തിയത്. ഈ ഭേദഗതിയാണ് പിണറായി മന്ത്രിസഭ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

PINARAYI

യുഡിഎഫ് സര്‍ക്കാര്‍ ദൂരപരിധി ഉയര്‍ത്തിയതോടെ രണ്ടായിരത്തോളം ചെറുകിട ക്വാറികള്‍ പൂട്ടിപ്പോയെന്നും നിര്‍മ്മാണ സാമഗ്രികളുടെ വില വന്‍തോതില്‍ ഉയര്‍ന്നുവെന്നും വ്യവസായ മന്ത്രി എസി മൊയ്തീന്‍ ഭേദഗതിക്ക് വിശദീകരണമായി ചൂണ്ടിക്കാട്ടുന്നു. ക്വാറി പെര്‍മിറ്റുകളുടെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. ഇതോടെ പൂട്ടിപ്പോയ നിരവധി ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കും. ജനവാസകേന്ദ്രങ്ങള്‍ക്കടുത്തുള്ള പാറമടകള്‍ തുറക്കാനുള്ള അവസരമൊരുക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വരുംദിനങ്ങളില്‍ ഇടയാക്കുമെന്നുറപ്പാണ്.

English summary
Quarry act renewed by Pinarayi government in favour of Quarry Mafia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X