കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാങ്ക് വിളി നായയുടെ കുര പോലെ', അടുത്തടുത്ത് താമസിച്ചാല്‍ പള്ളി പണിയും... ബാലകൃഷ്ണപിള്ളയുടെ പ്രസംഗം

  • By Desk
Google Oneindia Malayalam News

പത്തനാപുരം: കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ പത്തനാപുരം പ്രസംഗം വിവാദമാകുന്നു. മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. പത്തനാപുരം കമുകംചേരിയില്‍ വച്ചായിരുന്നു വിവാദ പ്രസംഗം.

Read Also: കുട്ടികളുണ്ടാകുന്നതെങ്ങനെയാ...? പപ്പുമോന്റെ ചോദ്യത്തിന് പപ്പയുടെ കിടിലന്‍ മറുപടി... വീഡിയോRead Also: കുട്ടികളുണ്ടാകുന്നതെങ്ങനെയാ...? പപ്പുമോന്റെ ചോദ്യത്തിന് പപ്പയുടെ കിടിലന്‍ മറുപടി... വീഡിയോ

മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി നായ കുരയ്ക്കുന്നതുപോലെയാണെന്നാണ് ബാലകൃഷ്ണ പിള്ള പറഞ്ഞത്. പത്ത് മുസ്ലീങ്ങളോ ക്രസിത്യാനികളോ അടുത്തടുത്ത് താമസിച്ചാല്‍ അവിടെ ഉടന്‍ പള്ളി പണിയുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാന്‍ വേണ്ടിയാണോ ബാലകൃഷണ പിള്ള ഇങ്ങനെ ഒരു പ്രസംഗം നടത്തിയത് എന്നും സംശയിക്കപ്പെടുന്നുണ്ട്.

ബാങ്ക് വിളി

ബാങ്ക് വിളി

പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി നായ കുരയ്ക്കുന്നതുപോലെ ആണെന്നാണ് ബാലകൃഷ്ണ പിള്ള പത്തനാപുരത്ത് പ്രസംഗിച്ചത്. ഇത് ഇപ്പോള്‍ തന്നെ വിവാദമായിക്കഴിഞ്ഞു.

ഉറങ്ങാന്‍ പറ്റില്ല

ഉറങ്ങാന്‍ പറ്റില്ല

തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസില്‍ പോയാല്‍ ഉറങ്ങാന്‍ പറ്റില്ലത്രെ. അഞ്ച് നേരവും അടുത്തുളള പള്ളിയില്‍ നിന്ന് നായയുടെ കുര പോലെ ബാങ്ക് വിളി ഉയരുമെന്നാണ് പിള്ള പ്രസംഗിച്ചത്.

പള്ളി പണിയും

പള്ളി പണിയും

പത്ത് മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ അടുത്തടുത്ത് താമസിച്ചാല്‍ ഉടന്‍ പള്ളി പണിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ബാലകൃഷ്ണപിള്ള ആക്ഷേപിയ്ക്കുന്നുണ്ട്.

പണ്ട്...

പണ്ട്...

പണ്ട് ഒരു പ്രദേശത്ത് ഒരു പള്ളി മാത്രമേ ഉണ്ടാവാറുള്ളൂ. ഇപ്പോള്‍ എവിടെ നോക്കിയാലും പള്ളികളാണെന്നും പിള്ള ആക്ഷേപിയ്ക്കുന്നു.

മുസ്ലീം പള്ളിയില്‍

മുസ്ലീം പള്ളിയില്‍

മുസ്ലീം പള്ളിയില്‍ സ്ത്രീകളെ കയറ്റാതിരിയ്ക്കുന്നത് ശരിയാണോ എന്നും ബാലകൃഷ്ണ പിള്ള ചോദിയ്ക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ചിലര്‍ കഴുത്തറുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

സംഗതി വേറെയാണ്

സംഗതി വേറെയാണ്

ശബരിമല വിഷയത്തില്‍ ജസ്റ്റിസ് കുര്യന്‍ തോമസിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു ഇത്. ശബരിമലയുടെ കാര്യത്തില്‍ തന്ത്രിമാരും ആചാര്യന്‍മാരും പറഞ്ഞതിനപ്പുറം ജഡ്ജി പറഞ്ഞാലും ശരിയാവില്ലെന്നാണ് പിള്ളയുടെ പക്ഷം.

വിവാദത്തിന് വേണ്ടി

വിവാദത്തിന് വേണ്ടി

വിവാദത്തിന് വേണ്ടി മനപ്പൂര്‍വ്വം ആയിരുന്നു ബാലകൃഷ്ണപിള്ളയുടെ ഈ പ്രസംഗം എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. അതിന് കാരണവും ഉണ്ട്.

മന്ത്രിയില്ല

മന്ത്രിയില്ല

എല്‍ഡിഎഫിനൊപ്പമാണ് ഇത്തവണ കേരള കോണ്‍ഗ്രസ് ബി മത്സരിച്ചത്. ഗണേഷ് കുമാര്‍ ജയിക്കുകയും ചെയ്തു. പക്ഷേ മന്ത്രിസ്ഥാനം മാത്രം കിട്ടിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണോ ഇത്തരം ഒരു പ്രസംഗം എന്നാണ് സംശയം.

കേസ് എടുക്കുമോ?

കേസ് എടുക്കുമോ?

വിവാദ പ്രസംഗത്തിന്റെ പേരില്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ് എടുക്കുമോ എന്നാണ് ഇപ്പോള്‍ ഏവരും കാത്തിരിയ്ക്കുന്നത്.

 ആദ്യമായല്ല

ആദ്യമായല്ല

ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം വിവാദമാകുന്നത് ഇത് ആദ്യമായിട്ടല്ല. മുമ്പ് പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം വരെ പിള്ളയ്ക്ക് നഷ്ടമായിട്ടുണ്ട്.

English summary
R Balakrishna Paillai's controversial speech against Muslims and Christians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X