കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ ടീച്ചറെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ തന്നേയും പിന്തുണയ്ക്കണമെന്ന് രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ സാസ്‌കാരിക കേരളം പ്രതികരിയ്ക്കണം എന്നാണ് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്നത്. തന്റെ കാര്‍ തല്ലിത്തകര്‍ത്തതാണ് സാംസ്‌കാരിക ഫാസിസം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കേരള വര്‍മ കോളേജിലെ ദീപ ടീച്ചറുടെ കാര്യത്തില്‍ ഒരു നിലപാടും തന്റെ കാര്യത്തില്‍ വേറൊരു നിലപാടും എടുക്കുന്നത് ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇത് ശരിയല്ല

ഇത് ശരിയല്ല

കേരള വര്‍മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനെ പിന്തുണയ്ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ തന്നേയും പിന്തുണയ്ക്കണം എന്നാണ് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്നത്.

സാംസ്‌കാരിക ഫാസിസം

സാംസ്‌കാരിക ഫാസിസം

തന്റെ കാര്‍ തല്ലിത്തകര്‍ത്തും സാംസ്‌കാരിക ഫാസിസം തന്നെയാണ്. എന്തുകൊണ്ടാണ് ഇതിനോട് ആളുകള്‍ പ്രതികരിയ്ക്കാത്തത് എന്ന രാഹുല്‍ ഈശ്വറിന്റെ ചോദ്യം ന്യായം തന്നെ.

 എന്തിനും ഏതിനും

എന്തിനും ഏതിനും

എന്തിനും ഏതിനും പ്രതികരിയ്ക്കുന്നവരാണ് കേരളത്തിലെ പല സാംസ്‌കാരിക പ്രവര്‍ത്തകരും. അവരുടെ പ്രതികരണങ്ങള്‍ ന്യായത്തിന്റെ ഭാഗത്താണെങ്കില്‍ രാഹുലിന്റെ വിഷയത്തിലും പ്രതികരിയ്‌ക്കേണ്ടതായിരുന്നു.

സ്വാതന്ത്ര്യമുണ്ട്

സ്വാതന്ത്ര്യമുണ്ട്

ഇന്ത്യയിലെ ഏതൊരു പൗരനേയും പോലെ തന്റെ അഭ്പ്രായം പ്രകടിപ്പിയ്ക്കാനുള്ള സ്വാതന്ത്ര്യം രാഹുല്‍ ഈശ്വറിനും ഉണ്ട്. അതിനെ എതിര്‍ക്കുന്നതും ഫാസിസം തന്നെ.

ബീഫ് വേണ്ട

ബീഫ് വേണ്ട

രാഹുല്‍ ഈശ്വര്‍ ബീഫ് കഴിയ്ക്കില്ല. ബീഫ് നിരോധനത്തെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും രാഹുലിനുണ്ട്.

ഹൈന്ദവ മൂല്യങ്ങള്‍

ഹൈന്ദവ മൂല്യങ്ങള്‍

ഹൈന്ദവ മൂല്യങ്ങള്‍ അനുസരിച്ച് ജീവിയ്ക്കുന്ന ആളാണ് താന്‍ എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. അതുകൊണ്ട് ബീഫ് കഴിയ്ക്കില്ല. ഗോവധത്തെ എതിര്‍ക്കുകയും ചെയ്യും.

ബീഫ് നിരോധിയ്ക്കണം

ബീഫ് നിരോധിയ്ക്കണം

ബീഫ് നിരോധിയ്ക്കണം എന്ന് തന്റെയാണ് നിലപാടെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചിരുന്നു.

English summary
Rahul Easwar seeks reaction of cultural activists on the fascistic attack against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X