Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രശ്മിയ്ക്കും രാഹുലിനും കല്യാണത്തിന് മുമ്പ് കുഞ്ഞുണ്ടായി?

Posted by:
Published: Wednesday, November 25, 2015, 17:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനും രശ്മി നായരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ. ചോദ്യം ചെയ്യല്‍ തുടരുന്നു. പോലീസിനെ ഉദ്ധരിച്ച് ഏറെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

രാഹുല്‍ തന്നെ വില്‍പനച്ചരക്കാക്കി പല പ്രമുഖര്‍ക്കും കാഴ്ചവച്ചുവെന്ന് രശ്മി പറഞ്ഞതായാണ് അതില്‍ ഒന്ന്. ഇതിന്റെ സത്യാവസ്ഥയൊക്കെ കോടതിയിലെത്തുമ്പോഴേ അറിയൂ.

എന്നാല്‍ വേറൊരു വാര്‍ത്തയുണ്ട്. അത് രാഹുലിന്റേയും രശ്മിയുടേയും വിവാഹം സംബന്ധിച്ചാണ്. മംഗളത്തിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

കുഞ്ഞുണ്ട്

രാഹുലിനും രശ്മിയ്ക്കും ആറ് വയസ്സുള്ള ഒരു ആണ്‍കുഞ്ഞുണ്ട്. പോലീസ് ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ ഈ കുട്ടിയും കൂടെയുണ്ടായിരുന്നു.

കുഞ്ഞും വിവാഹവും

കുഞ്ഞ് പിറന്നതിന് ശേഷമാണ് രാഹുലും രശ്മിയും ഔപചാരികമായി വിവാഹിതരായതെന്നാണ് മംഗളത്തിലെ വാര്‍ത്ത.

ലീവ് ഇന്‍ ടുഗദര്‍

തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ്ങിന് പഠിയ്ക്കുന്ന കാലത്താണ് രാഹുലും രശ്മിയും പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇവര്‍ ഒരുമിച്ചായിരുന്നു താമസം.

വീട്ടിലറിഞ്ഞില്ല?

ചെന്നൈയില്‍ താമസിയ്ക്കുമ്പോഴാണത്രെ രശ്മി കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ കുട്ടിയ്ക്ക് മൂന്ന് വയസ്സ് തികയുന്നതുവരെ രശ്മിയുടെ വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലത്രെ.

വിവാഹം ഗുരുവായൂരില്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് രാഹുലും രശ്മിയും വിവാഹിതരായതെന്ന് മംഗളം വാര്‍ത്തിയില്‍ പറയുന്നു. കുട്ടി ജനിച്ചതിന് ശേഷമായിരുന്നു ഇത്.

വീട്ടുകാര്‍ അറിയാതെ

വിവാഹക്കാര്യം രണ്ട് പേരും വീട്ടുകാരെ അറിയിച്ചിരുന്നില്ലത്രെ. എതിര്‍പ്പുണ്ടാകുമെന്ന് രണ്ട് പേര്‍ക്കും ഉറപ്പായിരുന്നു എന്നാണ് പറയുന്നത്.

മികച്ച ജോലി

എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ രണ്ട് പേര്‍ക്കും മികച്ച ജോലികളും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം ഉപേക്ഷിയ്ക്കുകയായിരുന്നു.

മോഡലിംഗ്

പണ്ടുമതലേ രശ്മിയ്ക്ക് മോഡലിങ്ങിനോട് താത്പര്യമുണ്ടായിരുന്നു എന്നാണ് പറയുന്നത്. യാദൃശ്ചികമായാണ് ബിക്കിനി മോഡലായി പ്രത്യക്ഷപ്പെടുന്നത്.

ചുംബന സമരം

കൊച്ചിയിലെത്തിയ രാഹുലും രശ്മിയും ചുംബന സമരത്തോടെയാണ് ശ്രദ്ധ നേടുന്നത്. അതിന് ശേഷമാണ് രശ്മിയുടെ പ്ലേബോയ് വാര്‍ത്തകളും മറ്റും പ്രചരിയ്ക്കുന്നത്.

എന്താണ് സംഭവം?

രാഹുല്‍ തന്നെ വില്‍പനച്ചരക്കാക്കി എന്ന് രശ്മി പറഞ്ഞു എന്നാണ് മനോരമയില്‍ വന്ന വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രശ്മിയുടേതെന്ന പേരില്‍ വന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമാണിത്.

English summary
Rahul married Reshmi after the birth of their child- report.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like