കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് മഴയില്‍ കുതിരുമോ ?ബുധനാഴ്ച്ച വരെ കനത്ത മഴ

  • By Pratheeksha
Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെടുപ്പിനു ഭീഷണിയായി മഴ.18 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ്
കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച്ച വരെ ശക്തമായി മഴ പെയ്യുമെന്നാണ് അറിയിപ്പ്.ഇത് രാഷ്ട്രീയ രംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചൂടിന് ആശ്വാസമായെത്തിയ വേനല്‍മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയാല്‍ അത് വോട്ടെടുപ്പിനെ സാരമായി ബാധിക്കും. പോളിങ് കുറയുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍.

10-weather-

മാത്രമല്ല പ്രായമായവരെയും അസുഖ ബാധിതരെയും മറ്റും ബീൂത്തിലെത്തിക്കാനും തടസ്സമാവും. നിര്‍ണ്ണായക മത്സരങ്ങള്‍ നടക്കുന്ന പല മണ്ഡലങ്ങളിലും മഴ വില്ലനാവുമോ എന്ന പേടിയിലാണ് വിവിധ രാഷ്ട്രീയ കക്ഷികള്‍. മഴ ശക്തമാവുകയാണെങ്കില്‍ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുളള സഹായങ്ങളൊരുക്കണമെന്ന് പ്രാദേശിക നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രചരണ സമാപനത്തിലും പലയിടങ്ങളിലും മഴയുണ്ടായിരുന്നു.

English summary
As the voting is on Monday, politicians are anxious over the weather department's announcement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X