കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികലാംഗനെ പഞ്ചായത്ത് ഓഫീസില്‍ കയറി തല്ലി ചതച്ചു: സംഭവം രാമപുരം പഞ്ചായത്ത് ഓഫീസില്‍

ക്രഷറിന് ലൈസന്‍സ് കൊടുത്തത് സംബന്ധിച്ചാണ് ക്രഷര്‍ വിരുദ്ധ പ്രവര്‍ത്തകരും പുറത്തു നിന്നുള്ളവരും ചേര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ കയറി ആക്രമണം നടത്തിയത്.

  • By അക്ഷയ്‌
Google Oneindia Malayalam News

പാല: വികലാംഗനെ പഞ്ചായത്ത ഓഫീസില്‍ കയറി തല്ലി ചതച്ചു. രാമപുരം പഞ്ചായത്ത് ഓഫീസിലെ ലൈസന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വികലാംഗനായ ജീവനക്കാരനെയാണ് ഒരു കൂച്ചം ആളുകള്‍ തല്ലി ചതച്ചത്. ക്രഷറിന് ലൈസന്‍സ് കൊടുത്തത് സംബന്ധിച്ചാണ് ക്രഷര്‍ വിരുദ്ധ പ്രവര്‍ത്തകരും പുറത്തു നിന്നുള്ളവരും ചേര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ കയറി ആക്രമണം നടത്തിയത്.

കഴിഞ്ഞ നാല് വര്‍ഷമായി പഞ്ചായത്ത് പുതിയ സെന്റ് ബാസില്‍ എന്ന ക്രഷര്‍ യൂണിറ്റ് വരാതിരിക്കാനുള്ള നിയമ യുദ്ധത്തില്‍ ആയിരുന്നു .എന്നാല്‍ എല്ലാ തരം ലൈസന്‍സും ലഭിച്ചിട്ടും പഞ്ചായത്ത് ലൈസന്‍സ് കൊടുക്കാത്തത് സംബന്ധിച്ചു ക്രഷര്‍ യൂണിറ്റ് ഉടമ കോടതിയെ സമീപിക്കുകയും കോടതി ലൈസന്‍സ് കൊടുക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു. കാടതി ഉത്തരവ് ലഭിച്ചിട്ടും പഞ്ചായത്ത് ലൈസന്‍സ് കൊടുക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും എതിരെ കോടതി അലക്ഷ്യത്തിനു ഹൈക്കോടതി കേസെടുത്തു.

Kotayam

ആറു മാസം കഴിഞ്ഞിട്ടും തീരുമാനം എടുക്കാതെ സുപ്രീം കോടതി അടക്കമുള്ള ഉന്നത നീതി പീഠങ്ങളെ സമീപിച്ച പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ ദിവസമാണ് ലൈസന്‍സ് നല്‍കിയത് .സുപ്രീം കോടതിയില്‍ സ്‌റ്റേ ലഭിക്കുന്നതിന് വേണ്ടി പഞ്ചായത്ത് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ മടക്കിയതിനെ തുടര്‍ന്നാണ് മറ്റു വഴിയൊന്നുമില്ലാതെ പഞ്ചായത്തിന് ലൈസന്‍സ് നല്‍കേണ്ടി വന്നത്. പഞ്ചായത്ത് ഓഫീസില്‍ കയറിയുള്ള ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് സാനിധ്യമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

English summary
Maoist attack in Ramapuram panchayath office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X