കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമ്മാ പറഞ്ഞാല്‍ പോര സഖാവെ....ചെയ്ത് കാണിക്കാന്‍ ധൈര്യമുണ്ടോ? കിടിലന്‍ വെല്ലുവിളി തന്നെ!!

മൂന്നാറിലെ പ്രധാന കൈയ്യേറ്റക്കാര്‍ സിപിഎമ്മുകാരാണെന്നാണ് ചെന്നിത്തല പറയുന്നത്. സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയ്യേറ്റ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കൈയ്യേറ്റ വിവാദത്തില്‍ സിപിഐയും സിപിഎമ്മും രണ്ട് തട്ടിലാണ്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സിപിഐ പിന്തുണയ്ക്കുമ്പോള്‍ കൈയ്യേറ്റം ഒഴിപ്പിക്കലിനെ വിമര്‍ശിക്കുകയാണ് സിപിഎം ചെയ്യുന്നത്.

കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്ന സിപിഐയ്ക്ക് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാറിലെ സിപിഎം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നാണ് ചെന്നിത്തലയുടെ വെല്ലുവിളി. കൈയ്യേറ്റം ഒഴിപ്പിക്കല്‍ വിവാദം നിയമസഭയില്‍ വീണ്ടും ചര്‍ച്ചയായപ്പോഴാണ് പുതിയ വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ് എത്തിയത്.

 സിപിഎം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍

സിപിഎം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍

കൈയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയം നിയമസഭയില്‍ വീണ്ടും ചര്‍ച്ചയായപ്പോഴാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. മൂന്നാറിലെ സിപിഎം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്.

 സര്‍ക്കാര്‍ ഒളിച്ച് കളിക്കുന്നു

സര്‍ക്കാര്‍ ഒളിച്ച് കളിക്കുന്നു

മൂന്നാറിലെ പ്രധാന കൈയ്യേറ്റക്കാര്‍ സിപിഎമ്മുകാരാണെന്നാണ് ചെന്നിത്തല പറയുന്നത്. സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒളിച്ച് കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

 തടസം നേരിട്ടിട്ടില്ല

തടസം നേരിട്ടിട്ടില്ല

എന്നാല്‍ മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ സഭയെ അറിയിച്ചു. മുന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിനു ഒഴിപ്പിക്കല്‍ നടപടികളില്‍ തടസം നേരിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

 ഇടതു മുന്നണിയില്‍ തര്‍ക്കമില്ല

ഇടതു മുന്നണിയില്‍ തര്‍ക്കമില്ല

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇടതു മുന്നണിക്കുള്ളില്‍ തര്‍ക്കമില്ലെന്ന് പിണറായി വിജയനും പറഞ്ഞു. പുതിയ കൈയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി. പട്ടയ വിതരണം തടസപ്പെടുത്താനാണ് പ്രതിപക്ഷം ഇതൊക്കെ പറയുന്നതെന്നാണ് പിണറായി പറയുന്നത്.

English summary
ramesh chennitha challenge e chandrasekharan for cpm encroachment in munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X