കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകന്റെ ആത്മഹത്യ; കൊലക്കുറ്റത്തിന് കേസെടുക്കണം,സംസ്ഥാനത്തിന് നാണക്കേടെന്ന് ചെന്നിത്തല!

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: കർഷകൻ വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തിന് നാണക്കേടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടർന്നായിരുനേനു കോഴിക്കോട് കർഷകൻ ആത്മഹത്യ ചെയ്തത്.

ചെമ്പട സ്വദേശി കാവിൽ പുരയിടത്തിൽ ജെയി എന്ന തോമസ്(56) ആണ് ജീവനൊടുക്കിയത്. രണ്ട് വർഷമായി വില്ലേജ് ഓഫീസിനുമുന്നിൽ നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു. വിഷയത്തിൽ തഹസിൽദാർ ഇടപെട്ടെങ്കിലും നടപടി ഇല്ലാതെ വന്നതോടെ ജോയി ജീവനൊടുക്കുകയായിരുന്നു. വില്ലേജ് അസിസ്റ്റന്റ് സലീഷും വില്ലേജ്മാനും കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കർഷകന്റെ ബന്ധുക്കൾ ആരോപിച്ചു.

Ramesh Chennithala

അതേസമയം കർഷകൻ ജീവനൊടുക്കിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കലക്ടർക്ക് നിർദേശം നൽകി. ചെമ്പനോടയിൽ മരിച്ച കർഷകന്റെ ഭൂനികുതി ഇന്നു തന്നെ സ്വീകരിക്കുമെന്ന്​ ജില്ലാ കലക്​ടർ യുവി ജോസ്​ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റ് സലീഷിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. വിഴ്ചപറ്റിയ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുമെന്ന് ജില്ല കലക്ടർ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയായിരുന്നു നടപടി.

English summary
Ramesh Chennithala demands action against village officers involved in farmer's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X