സംസ്ഥാനത്ത് ഭരണ സ്തംഭനം; സിപിഎമ്മിനുള്ളില്‍ ഗുരുതര അഭിപ്രായ വ്യത്യാസം

ധാര്‍മികത പ്രസംഗിക്കുന്ന സിപിഎം നേതൃത്വം കൊലക്കേസ് പ്രതിയായ എംഎം മണിയെ മന്ത്രി സ്ഥാനത്ത് തുടരാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് മാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഭരണ പ്രതിസന്ധിയിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. ധാര്‍മികത പ്രസംഗിക്കുന്ന സിപിഎം നേതൃത്വം കൊലക്കേസ് പ്രതിയായ എംഎം മണിയെ മന്ത്രി സ്ഥാനത്ത് തുടരാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനൊക്കെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിസംബര്‍ അഞ്ചിന് ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് വാങ്ങി തലയ്ക്ക് കീഴില്‍വെച്ച് ഉറങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നും പരിഹരിക്കുന്നില്ല

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരം ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നും പരിഹരിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

ചരിത്രത്തിലാദ്യം

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് ഐഎഎസുകാര്‍ കൂട്ട അവധിയെടുക്കുന്നത്. അവരുടെ ന്യായങ്ങള്‍ കേള്‍ക്കുന്നില്ലെന്നും അവര്‍ക്കെതിരെ കേസെടുക്കുന്നുവെന്നുമാണ് പരാതി.

 

ജേക്കബ് തോമസിനെതിരെ ആരോപണം

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും ഐഎഎസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 40 കോടിയുടെ അനധികൃത സ്വത്ത് അദ്ദേഹത്തിന് ഉണ്ടെന്നാണ് ആരോപണമെന്നും ചെന്നിത്തല പറഞ്ഞു.

 

അവധി

വിജിലന്‍സ് ഡയറക്ടറുമായുളള ശീതസമരത്തെ തുടര്‍ന്ന് 25 ഐഎഎസ് ഉദ്യോഗസ്ഥരാണ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.

 

തിങ്കളാഴ്ച മുതല്‍ അവധിയില്‍

തിങ്കളാഴ്ച മുതല്‍ ഐഎസ് ഉദ്യോഗസ്ഥര്‍ അവധിയില്‍ പോകുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

English summary
Ramesh Chennithala against Pinarayi Vijayan
Please Wait while comments are loading...