കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനും ജയരാജനുമില്ലാത്ത നീതി എന്തിന് മണിക്ക്!! സിപിഎം മണിയുടെ പാര്‍ട്ടി?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഇഎംഎസിന്റെ പാര്‍ട്ടിയല്ലെന്നും മണിയുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമര്‍ശം കത്തുകയാണ്. വിവാദ പരാമര്‍ശം നിയമസഭയിലും ചര്‍ച്ചയായി. മണിയുടെ പരാമര്‍ശം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭപ്രക്ഷുബ്ധമായി.

ഇതിനിടെ കഴിഞ്ഞ ദിവസം മണിയെ തള്ളി പറഞ്ഞ പിണറായി വിജയന്‍ സംരക്ഷിച്ച് രംഗത്തെത്തി. ഇതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. ജയരാജനും ശശീന്ദ്രനും ഇല്ലാത്ത നീതി മണിക്ക് മാത്രം എന്തിനാണെന്നാണ് ചെന്നിത്തല ചോദിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഇഎംഎസിന്റെ പാര്‍ട്ടിയല്ലെന്നും മണിയുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം.

 പിണറായി മറക്കരുത്

പിണറായി മറക്കരുത്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഇഎംഎസിന്റെ പാര്‍ട്ടിയല്ലെന്നും മറിച്ച് എംഎം മണിയുടെ പാര്‍ട്ടിയായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇഎംഎസിനെ പോലെ മഹാരഥന്മാരിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന കാര്യം പിണറായി ഓര്‍ക്കണമെന്നും ചെന്നിത്തല പറയുന്നു.

 എന്തിനാണ് ഖേദപ്രകടനം

എന്തിനാണ് ഖേദപ്രകടനം

ജയരാജനും ശശീന്ദ്രനും ഇല്ലാത്ത നീതി എന്തിനാണ് മണിക്ക് നല്‍കുന്നതെന്ന് ചെന്നിത്തല ചോദിക്കുന്നു. ജയരാജന്റെയും ശശീന്ദ്രന്റെയും കാര്യത്തില്‍ കടുത്ത നടപടിയെടുത്ത മുഖ്യമന്ത്രി എന്തുകൊണ്ട് മണിയുടെ കാര്യത്തില്‍ ഗൗരവം കാണിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് ഖേദംപ്രകടനം നടത്തിയെന്നും ചെന്നിത്തല.

 മന്ത്രി പറയരുത്

മന്ത്രി പറയരുത്

ഒരു മന്ത്രി ഇത്രയ്ക്ക് അധഃപതിക്കാന്‍ പാടില്ലായിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കി. എംഎം മണിക്ക് എന്തും പറയാമെന്നും എന്നാല്‍ ഒരു മന്ത്രി ഇങ്ങനെയൊന്നും പറയരുതെന്നും ചെന്നിത്തല.

 ഒറ്റക്കെട്ടായി അപലപിക്കണം

ഒറ്റക്കെട്ടായി അപലപിക്കണം

എംഎം മണി മന്ത്രിസ്ഥാനം രാജി വയക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു. മണിയുടെ പ്രസ്താവനയെ സഭ ഒറ്റക്കെട്ടായി അപലപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

രാജി പിണറായി ആവശ്യപ്പെടണം

രാജി പിണറായി ആവശ്യപ്പെടണം

മന്ത്രി എംഎം മണി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ചെന്നിത്തല പറഞ്ഞു. മണി രാജി വച്ചില്ലെങ്കില്‍ മണിയുടെ രാജി പിണറായി ആവശ്യപ്പെടണമെന്നും ചെന്നിത്തല. മണിയെ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല.

 സ്ത്രീ എന്ന പദമില്ല

സ്ത്രീ എന്ന പദമില്ല

വിവാദ പ്രസംഗത്തില്‍ മണി സഭയില്‍ വിശദീകരണം നല്‍കി. തന്റെ പ്രസംഗത്തില്‍ എവിടെയും സ്ത്രീ എന്ന പദമില്ലെന്നും മണി പറഞ്ഞു. പ്രസംഗം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും മണി. സ്ത്രീകളോട് എന്നും ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും മണി പറഞ്ഞു.

 മലക്കം മറിഞ്ഞു

മലക്കം മറിഞ്ഞു

മണിയുടെ പ്രസ്താവനയെ സഭയില്‍ പിന്തുണയ്ക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. മണിയുടേത് നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും പിണറായി പറഞ്ഞു. നേരത്തെ മണിയെ പിണറായി തള്ളിപ്പറഞ്ഞിരുന്നു.

English summary
ramesh chennithala against mm mani in legislative assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X