കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തലയ്ക്ക് മോദി ഭക്തിയോ? മോദിയെ ചൊല്ലി ഐസക്കും ചെന്നിത്തലയും നേര്‍ക്കുനേര്‍

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൊല്ലി ധനമന്ത്രി തോമസ് ഐസക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേര്‍ക്കുനേര്‍. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നിത്തലയെ വിമര്‍ശിച്ച് ഐസക് രംഗത്തെത്തിയത്.

ഒന്നാം തീയതി ശമ്പളവും പെന്‍ഷനുമൊക്കെ വിതരണം ചെയ്യുന്നതിന് നോട്ട് ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഐസക് തലേന്ന് മൂന്നു മണിക്കാണ് റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഓരോ ട്രഷറിക്കും എത്ര തുക വേണമെന്ന കണക്ക് എടുത്തതും അപ്പോഴാണെന്നും ചെന്നിത്തല ആരോപിച്ചു.

chennithala and issac

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ കഴിഞ്ഞ 20ന് തന്നെ കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെന്നും ചെന്നിത്തല. വ്യക്തിവിരോധം കൊണ്ടല്ല വിമര്‍ശിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ശമ്പള , പെന്‍ഷന്‍ വിതരണത്തിന് 1000 കോടി നല്‍കാമെന്ന് പറഞ്ഞ് റിസര്‍വ് ബാങ്ക് പറ്റിച്ചെന്ന് ഐസക് പറയുന്നത് കളവാണെന്നും ചെന്നിത്തല ആരോപിച്ചു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ മിനുട്‌സ് പുറത്തു വിടണമെന്നും ചെന്നിത്തല പറഞ്ഞു. ഉത്തരംമുട്ടുമ്പോള്‍ ധനമന്ത്രി കൊഞ്ഞനം കുത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

അതേസമയം മോദിയെ വെള്ളപൂശി കാണിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് ഐസക് തിരിച്ചടിച്ചു. പാര്‍ലമെന്റില്‍ മന്‍മോഹന്‍ സിങ് പറഞ്ഞ കാര്യങ്ങളെങ്കിലും ആവര്‍ത്തിക്കാന്‍ ചെന്നിത്തല തയ്യാറാകണമെന്നും ഐസക്.

ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ട്രഷറികളില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഐസക് പറയുന്നത്. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകളെത്താന്‍ ഒരു വര്‍ഷമെങ്കിലുമാകുമെന്നാണ് ഐസക് പറയുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സഹകരണപ്രതിസന്ധിയില്‍ യോജിച്ചുളള സമരം സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
ramesh chennithala thomas issac clash over modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X