കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്; ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍!

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു. ഏറെ ദിവസങ്ങളുടെ ആശയക്കുഴപ്പത്തിനൊടുവിലാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി യു ഡി എഫ് തിരഞ്ഞെടുത്തത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നു. ഹരിപ്പാട് നിന്നുള്ള നിയമസഭാംഗമാണ് 60 കാരനായ രമേശ് ചെന്നിത്തല.

ഭരണം നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം യു ഡി എഫ് പിന്നീട് പരിശോധിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ പ്രതിപക്ഷ നേതാവാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ഘടകകക്ഷികളിലെ പ്രമുഖരായ മുസ്ലിം ലീഗിന് പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി യു ഡി എഫ് ചെയര്‍മാനായി തുടരും.

chennithala

ഇരിക്കൂര്‍ എം എല്‍ എയും മുന്‍ മന്ത്രിയുമായി കെ സി ജോസഫായിരിക്കും പ്രതിപക്ഷ ഉപനേതാവ്. എല്‍ ഡി എഫിലെ കെ ടി ജോസിനെ 9647 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് കെ സി ജോസഫ് നിയമസഭയില്‍ എത്തിയത്. ഹരിപ്പാട് 19621 വോട്ടുകള്‍ക്കായിരുന്നു രമേശ് ചെന്നിത്തലയുടെ വിജയം. മുന്‍ കെ പി സി സി പ്രസിഡണ്ട് കൂടിയായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രാധാന്യം കുറയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

English summary
Ramesh Chennithala to take charge as Opposition Leader in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X