ഉറങ്ങിക്കിടന്ന വീട്ടമ്മയെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു,വസ്ത്രങ്ങള്‍ കീറി;സംഭവം കോഴിക്കോട്

അമ്മയുടെ നിലവിളി കേട്ട് മകന്‍ വന്നതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. പേരാമ്പ്ര കല്ലോട് അങ്കണവാടിക്കടുത്ത് കേളോത്ത് ശരത്തിനെതിരെയാണ് പേരാമ്പ്ര പോലീസ് കേസെടുത്തത്. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് ശരത്ത് വീട്ടമ്മയായ മധ്യവയസ്‌കയെ പീഡിപ്പിച്ചത്.

പണിതീരാത്ത വീടിന്റെ അടുക്കള ഭാഗത്താണ് സ്ത്രീ ഉറങ്ങിയിരുന്നത്. രാത്രി വീട്ടിനുള്ളില്‍ കയറിയ യുവാവ് സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും പീഡിപ്പിക്കുകയുമായിരുന്നു. അമ്മയുടെ നിലവിളി കേട്ട് മകന്‍ വന്നതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അവശയായ അമ്മയെ മകനാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരാതി നല്‍കിയിട്ടും സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്നും പരാതിയുണ്ട്.

അര്‍ദ്ധരാത്രിയില്‍...

ഫെബ്രുവരി 12 ഞായറാഴ്ച അര്‍ദ്ധരാത്രി 2 മണിയോടെയാണ് പ്രതിയായ യുവാവ് സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. പണിതീരാത്ത വീടിന്റെ അടുക്കള ഭാഗത്താണ് സ്ത്രീ ഉറങ്ങിക്കിടന്നിരുന്നത്.

പീഡിപ്പിച്ചു...

മധ്യവയസ്‌കയായ സ്ത്രീയുടെ വസ്ത്രങ്ങളെല്ലാം യുവാവ് വലിച്ചു കീറിയിരുന്നു. സ്ത്രീയുടെ ബഹളം കേട്ട് മകന്‍ വന്നപ്പോള്‍ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. സ്ത്രീയുടെ കാതിലെ ആഭരണങ്ങളും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഭര്‍ത്താവ് മരിച്ച സ്ത്രീ മകന്റെ കൂടെയാണ് താമസിക്കുന്നത്.

കേസെടുത്തു...

പീഡനത്തിനിരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയിരിക്കുകയാണ്.

English summary
Police Took a rape case against rss worker in perambra.
Please Wait while comments are loading...