കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ മദ്യം കൊണ്ടുപോയത് നിസാം ചെയ്ത ആദ്യ കുറ്റം?

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച കൊന്ന വിവാദ വ്യവസായി നിസാമിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇയാള്‍ക്കെതിരെ പത്തിലധികം ക്രിമനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒന്നിലും കാര്യമായ അന്വേഷണം നടന്നില്ല.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മദ്യം കൊണ്ടുപോയതിന് നിസാമിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. എസ്എംബി സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അയ്യായിരം കോടിയിലേറി ആസ്തിയുണ്ട് നിസാമിന് എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇല്ല. നിസാമിന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ച് റോ അന്വേഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

10 വര്‍ഷം കൊണ്ട് ശതകോടീശ്വരന്‍

10 വര്‍ഷം കൊണ്ട് ശതകോടീശ്വരന്‍

പത്ത് വര്‍ഷം കൊണ്ടാണ്‌ നിസാം വലിയ സാമ്പത്തിക വളര്‍ച്ച നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006 മുതലായിരുന്നു നിസാമിന്റെ ഉയര്‍ച്ച

 70 കോടിയുടെ കാറുകള്‍

70 കോടിയുടെ കാറുകള്‍

എഴുപത് കോടി രൂപ മൂല്യം വരുന്ന ആഡംബര കാറുകള്‍ ഇയാള്‍ക്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്.ാേഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. 20 ആഡംബര കാറുകള്‍ ഇയാള്‍ക്കുണ്ട്.

ഹമ്മര്‍ നിസാമിന്റേതല്ല

ഹമ്മര്‍ നിസാമിന്റേതല്ല

ചന്ദ്രബോസിനെ ഇടിച്ചുകൊന്ന ഹമ്മര്‍ പക്ഷേ നിസാമിന്റെ സ്വന്തമല്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ് സ്വദേശിയാണ് ഉടമ. നിസാമിന്റെ ബംഗളൂരുവിലെ സുഹൃത്തായ റെഡ്ഡിയാണ് കാര്‍ നല്‍കിയത്.

ദാവൂദിന്റെ ആളോ

ദാവൂദിന്റെ ആളോ

നിസാം ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ആളാണെന്ന രീതിയില്‍ പോലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

കിംഗ്‌ ബീഡി

കിംഗ്‌ ബീഡി

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ആസ്ഥാനമായുള്ള കിംഗ് ബീഡിയുടെ ഉടമയാണ് നിസാം. തമിഴ്‌നാട്ടില്‍ ഇയാള്‍ക്ക് പുകയില തോട്ടമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ആസ്ഥാനമായുള്ള കിംഗ് ബീഡിയുടെ ഉടമയാണ് നിസാം. തമിഴ്‌നാട്ടില്‍ ഇയാള്‍ക്ക് പുകയില തോട്ടമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാഷ്ട്രീയ ബന്ധം

രാഷ്ട്രീയ ബന്ധം

കേരളത്തില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ എലലാ രാഷ്ട്രീയക്കാരുമായും നിസാമിന് ബന്ധമുണ്ടെന്നാണ് ആക്ഷേപം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെപി ധനപാലന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിസാമിന്റെ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

അവിഹിത ബന്ധങ്ങള്‍

അവിഹിത ബന്ധങ്ങള്‍

നിസാമിന് ഏറെ അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്. ഈ വിഷയത്തില്‍ ഭാര്യ വിവാഹമോചനം തേടാന്‍ പോലും ഒരുങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൂരന്‍

ക്രൂരന്‍

ക്രൂരത നിരഞ്ഞ പെരുമാറ്റമായിരുന്നു നിസാമിന്റേതെന്നും പറയപ്പെടുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതും മറികടക്കുന്നതും സംബന്ധിച്ച് പലപ്പോഴും നിസാം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് കേസ്

മയക്കുമരുന്ന് കേസ്

ഏറെ വിവാദം സൃഷ്ടിച്ച കൊച്ചി കൊക്കെയ്ന്‍ കേസ് തുടങ്ങിയതുംനിസാമിന്റെ അറസ്‌റ്റോടെയാണ്. നിസാമിന്റെ കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റ് റെയ്ഡ് ചെയ്തപ്പോഴാണ് സിനിമ താരം ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പേരെ പോലീസ് കൊക്കെയ്നുമായി അറസ്റ്റ് ചെയ്തത്.

English summary
RAW may investigate Nizam's financial sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X