കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒൗദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സെന്‍കുമാര്‍, സര്‍ക്കാരിന് കത്ത് നല്‍കി

സര്‍വീസില്‍ നിന്നും വിരമിച്ച് കഴിഞ്ഞാല്‍ പുതിയ പദവികളില്‍ ജോലി ചെയ്യണമെങ്കില്‍ സമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണ് സെന്‍കുമാര്‍ കത്ത് നല്‍കിയത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. സര്‍വീസില്‍ നിന്നും വിരമിച്ച് കഴിഞ്ഞാല്‍ പുതിയ പദവികളില്‍ ജോലി ചെയ്യണമെങ്കില്‍ ഇത്തരത്തില്‍ സമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണ് സെന്‍കുമാര്‍ ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

ചീഫ് സെക്രട്ടറിക്ക് നേരിട്ട് കത്ത് കൈമാറുന്നതിന് പകരം ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് സെന്‍കുമാര്‍ കത്ത് നല്‍കിയത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്തെ നിയമിക്കുന്നതിനുള്ള പട്ടികയില്‍ സെന്‍കുമാറിനെയും ഉള്‍പ്പെടുത്തിയിരുന്നു.

ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണ്

ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണ്

വിരമിച്ചതിന് ശേഷം സര്‍ക്കാര്‍ പദവി ഏറ്റെടുക്കണമെങ്കില്‍ സമ്മതപത്രം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പാലിച്ചാണ് സെന്‍കുമാര്‍ സമ്മതമറിയിച്ച് ഭരണ പരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വത്തിന് ശുപാര്‍ശ

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വത്തിന് ശുപാര്‍ശ

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്ത പട്ടികയില്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നു. വിയോജിപ്പോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്.

പട്ടിക റദ്ദാക്കണം

പട്ടിക റദ്ദാക്കണം

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കണമെന്ന ശുപാര്‍ശയോടൊപ്പം കേന്ദ്രത്തിന് നല്‍കിയ പട്ടിക റദ്ദാക്കണമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

അന്തിമ തീരുമാനം കേന്ദ്രത്തില്‍ നിന്ന്

അന്തിമ തീരുമാനം കേന്ദ്രത്തില്‍ നിന്ന്

സെന്‍കുുമാറിന്റെ നിയമനത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. നിയമന ഉത്തരവുണ്ടായാല്‍ സമ്മതപത്രം ആവശ്യമായി വരുമെന്നതിനാലാണ് സെന്‍കുമാര്‍ ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല

സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷം തല്‍ക്കാലം പുതിയ ഉത്തരവാദിത്തങ്ങളൊന്നും നിലവില്‍ ഏറ്റെടുക്കുന്നില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

English summary
Ready to take any responsibilities , TP Senkumar gave letter to Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X