കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാസനയില്‍ ഒതുങ്ങിയെങ്കിലും മണിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍!! മാന്യതയും ബഹുമാനവുമില്ലത്രേ?

വിവാദ പരാമര്‍ശങ്ങളിലൂടെ മണി നിരന്തരം പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തുടര്‍ച്ചയായി പാര്‍ട്ടി നിര്‍ദേശിച്ചിട്ടും മണി അനുസരിച്ചില്ലെന്നും വ്യക്തമാക്കുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്കെതിരായ നടപടി പരസ്യ ശാസനയില്‍ ഒതുക്കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ മണിയെ കുറിച്ച് ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളെന്ന് റിപ്പോര്‍ട്ട്. നിരന്തരമായ തന്റെ പ്രസംഗങ്ങളും പ്രസ്താവനകളും കൊണ്ട് മണി പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിക്കെതിരായ പാര്‍ട്ടി കുറ്റപത്രത്തിലെ ആരോപണങ്ങള്‍ പുറത്തായിരിക്കുകയാണ്. തുടര്‍ച്ചയായി പാര്‍ട്ടി നിര്‍ദേശിച്ചിട്ടും മണി അനുസരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പെമ്പിളൈ ഒരുമൈക്കെതിരായ പരാമര്‍ശത്തിന്റെ പേരിലല്ല മണിയെ ശാസിക്കുന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സമിതി മണിക്കെതിരായ അച്ചടക്ക നടപടിയെ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

 തുടര്‍ച്ചയായി നിര്‍ദേശം

തുടര്‍ച്ചയായി നിര്‍ദേശം

വിവാദ പരാമര്‍ശങ്ങളിലൂടെ മണി നിരന്തരം പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തുടര്‍ച്ചയായി പാര്‍ട്ടി നിര്‍ദേശിച്ചിട്ടും മണി അനുസരിച്ചില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയുടെ വാക്കുകള്‍ നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 കീഴുദ്യോഗസ്ഥര്‍

കീഴുദ്യോഗസ്ഥര്‍

ഒരു മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പെരുമാറേണ്ട രീതിയുണ്ടെന്നും ജീവനക്കാരനോടെന്നല്ല കീഴിലുള്ള എതൊരാളോടും ഇടപെടുമ്പോഴും പരസ്പര ബഹുമാനവും മാന്യതയും പുലര്‍ത്തണമെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമായിരുന്നുവെന്നും വ്യക്തമാക്കുന്നു.

മന്ത്രി പദവിക്ക് യോജിച്ചതല്ല

മന്ത്രി പദവിക്ക് യോജിച്ചതല്ല

മണി പേരെടുത്ത് ഉ ദ്യോഗസ്ഥനെ തെറി പറഞ്ഞത് ശരിയായില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. മന്ത്രിയെന്ന പദവിക്ക് യോജിച്ചതല്ല മണിയുടെ പെരുമാറ്റമെന്നും വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചെന്നും വിലയിരുത്തുന്നുണ്ട്.

 വ്യക്തതയില്ല

വ്യക്തതയില്ല

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമാകാവുന്ന വിഷയമാകെ മണി പ്രസ്താവനകൊണ്ട് മാറ്റാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പൊതുവേദിയില്‍ പറയുന്ന കാര്യത്തില്‍ മണിക്കും വ്യക്തതയുണ്ടായിരുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കുന്നു. പെമ്പിളൈ ഒരുമൈ വിഷയത്തിലല്ല നടപടിയെന്നും വ്യക്തമാക്കുന്നുണ്ട്.

അച്ചടക്ക ലംഘനം

അച്ചടക്ക ലംഘനം

പ്രസംഗശൈലിയിലെതെറ്റായ പ്രവണതകളുടെ പേരില്‍ നേരത്തെ തന്നെ നടപടി നേരിട്ടയാളാണ് എംഎം മണിയെന്നും അത്തരമൊരു സഖാവ് വീഴ്ച്ച ആവര്‍ത്തിക്കുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്നും വിലയിരുത്തി. ഇത്തരത്തില്‍ നിരന്തരപമായുണ്ടാകുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കാന്‍ മണി തയ്യാറാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വിശ്വാസത്തിലെടുത്ത്

വിശ്വാസത്തിലെടുത്ത്

പാര്‍ട്ടി സ്വീകരിക്കുന്ന ഏത് നടപടിയും താന്‍ ശിരസാ വഹിക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃയോഗത്തില്‍ എംഎം മണി സ്വീകരിച്ച നിലപാട്. താന്‍ ഇനിമേലില്‍ ജാഗ്രത പാലിക്കുമെന്നും എംഎം മണി യോഗത്തില്‍ പറഞ്ഞിരുന്നു. തിരുത്താമെന്ന മണിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്താണ് നടപടി ശാസനയിലൊതുക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്.

 ഗൗരവമായ വിഷയം

ഗൗരവമായ വിഷയം

പ്രസംഗത്തില്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിലും മണി മിതത്വം പാലിക്കുന്നില്ലെന്ന് പാര്‍ട്ടി വിലയിരുത്തി. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിലെ തര്‍ക്കത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പരിഹാരമുണ്ടാക്കിയെന്ന് കരുതുമ്പോളായിരുന്നു മണി വീണ്ടും പ്രകോപനം സൃഷ്ടിച്ചത്. ഇതും ഗൗരവകരമായ വിഷയമായി പാര്‍ട്ടി വിലയിരുത്തകയായിരുന്നുവെന്നും വ്യക്തമാക്കുന്നു.

English summary
cpm charge sheet against mm mani on controversial speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X