കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന് സോഷ്യല്‍ മീഡിയയുടെ പിന്തുണ; ജയില്‍വാസം സിപിഎമ്മിന് ഗുണം ചെയ്യും

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തി ജയില്‍ ശിക്ഷ ലഭിച്ച സിപിഎം നേതാവ് എം വി ജയരാജിന് സോഷ്യല്‍ മീഡിയയുടെ പിന്തുണ. കക്ഷിരാഷ്ട്രീയഭേദമന്യേ പലരും ജയരാജന്റെ ഉറച്ച നിലപാടിനെ സ്വാഗതം ചെയ്തു. കോടതിയലക്ഷ്യക്കേസില്‍ ഭൂരിപക്ഷംപേരും മാപ്പുപറഞ്ഞ് രക്ഷപ്പെടുമ്പോഴാണ് ജയരാജന്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നതെന്ന് ശ്രദ്ധേയമാണ്.

യുഡിഎഫ് നേതാക്കളെ പോലെ താന്‍ അഴിമതി നടത്തുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. നിരുത്തരവാദപരമായ ഒരു കോടതിവിധിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ജനങ്ങള്‍ക്കുകൂടിവേണ്ടിയാണ് താന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതെന്നും, അതുകൊണ്ടുതന്നെ ജയില്‍വാസം തന്നെ ഒരു തരത്തിലും വിഷമിപ്പിക്കില്ലെന്നും ജയരാജന്‍ വിധിയോട് പ്രതികരിച്ചു.

mv-jayarajan

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സര്‍ക്കാരിലെ മിക്ക മന്ത്രിമാരും അഴിമതി കാട്ടിയെന്ന് വ്യക്തമായിട്ടും രാജിവെക്കാതെ തങ്ങളുടെ സ്ഥാനത്തുതന്നെ ഉറച്ചിരിക്കുമ്പോഴാണ് ജയരാജന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ജയിലിലേക്ക് പോകുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചു. ആയതിനാല്‍, പല വിഷയങ്ങളിലും ജയരാജനോട് എതിര്‍ക്കുമ്പോള്‍ തന്നെ ശുംഭന്‍ പ്രയോഗത്തിന്റെ പേരിലുള്ള ജയില്‍വാസത്തിന് ജയരാജന് അഭിവാദ്യം അര്‍പ്പിക്കാന്‍ പലരും പടിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ജയരാജന്റെ ജയില്‍വാസം സിപിഎമ്മിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

പാതയോരങ്ങളിയെ പൊതുയോഗങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിവിധിക്കെതിരെയായിരുന്നു ജയരാജന്‍ കോടതിക്കെതിരെ രോഷാകുലനായത്. പല ജഡ്ജിമാരും ശുംഭന്‍മാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. ഇതേതുടര്‍ന്ന് ഹൈക്കോടതി ജയരാജന് 6 മാസത്തെ തടവ് ശിക്ഷയും നല്‍കി. എന്നാല്‍, കുറ്റം ശരിവെച്ചെങ്കിലും സുപ്രീംകോടതി ജയരാജന്റെ ശിക്ഷ നാലാഴ്ചയായി കുറയ്ക്കുകയായിരുന്നു.

English summary
Remarks Against Judge; Social media support to M V Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X