കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിക്കെതിരെ കേട്ടാലറയ്ക്കുന്ന വാക്കുകൾ..! സെൻകുമാർ കേസ് അട്ടിമറിക്കാൻ കരുക്കൾ നീക്കിയെന്ന്...!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ടിപി സെന്‍കുമാര്‍ സ്ഥാനമൊഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെയാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തി പുലിവാല്‍ പിടിച്ചത്. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുസ്ലിംങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് സെന്‍കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. അതിനിടെ ആക്രമിക്കപ്പെട്ട നടിയെ മോശമായി പരാമര്‍ശിക്കുന്ന തരത്തില്‍ സ്വകാര്യസംഭാഷണത്തില്‍ നടത്തിയ പരാമര്‍ശവും വലിയ വിവാദമുണ്ടാക്കി. സെന്‍കുമാറിനെതിരെ എഡിജിപി ബി സന്ധ്യ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. മംഗളമാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

നടിക്കെതിരെ സെൻകുമാർ

നടിക്കെതിരെ സെൻകുമാർ

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ അടങ്ങുന്നതാണ് എഡിജിപി ബി സന്ധ്യ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നുണ്ട്.

സെന്‍കുമാറിനെ അറസ്റ്റ് ചെയ്യണം

സെന്‍കുമാറിനെ അറസ്റ്റ് ചെയ്യണം

നാല് പേജുള്ള റിപ്പോര്‍ട്ടാണ് സെന്‍കുമാറിനെതിരെ സന്ധ്യ സമര്‍പ്പിച്ചിരിക്കുന്നത്. സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് തുടര്‍നിയമ നടപടികളിലേക്ക് കടക്കണം എന്നാണ് സന്ധ്യയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റം

സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റം

നടിയെക്കുറിച്ചുള്ള സെന്‍കുമാറിന്റെ പരാമര്‍ശം സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റമാണ് എന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഇതൊരിക്കലും അംഗീകരിക്കാനായില്ല. നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന തന്റെ മനോവീര്യം തകര്‍ക്കാന്‍ പോലും ശ്രമം ഉണ്ടായി.

ഇടപെടലുകള്‍ സംശയാസ്പദം

ഇടപെടലുകള്‍ സംശയാസ്പദം

സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തിരിക്കുമ്പോള്‍ കേസില്‍ നടത്തിയ ഇടപെടലുകള്‍ സംശയാസ്പദമാണ്. നടിയെക്കുറിച്ച് തന്റെ സ്വകാര്യ സംഭാഷണത്തില്‍ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം സാധാരണ വ്യക്തിയില്‍ നിന്നു പോലും സംഭവിക്കാന്‍ പാടില്ലാത്തത്.

കടുത്ത നിയമലംഘനം

കടുത്ത നിയമലംഘനം

ഡിജിപി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം കേസന്വേഷണത്തിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് കടുത്ത നിയമലംഘനമാണ്. അന്വേഷണ സംഘത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തത് ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്തിയെന്നും ബി സന്ധ്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടിമറിക്കാന്‍ ശ്രമം

അട്ടിമറിക്കാന്‍ ശ്രമം

കേസന്വേഷണം അട്ടിമറിക്കാന്‍ സെന്‍കുമാര്‍ ശ്രമം നടത്തിയതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി അട്ടിമറിക്ക് കരുനീക്കം നടത്തിയെന്നാണ് സന്ധ്യയുടെ റിപ്പോര്‍ട്ട്.

പരാതിയുമായി വനിതാ സംഘടനയും

പരാതിയുമായി വനിതാ സംഘടനയും

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നതിന് വേണ്ടി അണിയറയില്‍ വന്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു.

English summary
Investigation report of ADGP B Sandhya against former DGP TP Senkumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X