കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് തിരിച്ചടി; മന്ത്രി ജയലക്ഷ്മിയെ അയോഗ്യയാക്കിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

മാനന്തവാടി: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും വീണ്ടും മത്സരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തിന് തിരിച്ചടിയായി മാനന്തവാടി റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെറ്റായ വിവരം നല്‍കിയെന്ന് ബോധ്യപ്പെട്ടതോടെ മന്ത്രി പി കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിട്ടേണിംഗ് ഓഫീസര്‍ ശുപാര്‍ശ നല്‍കി.

ഉത്തരവ് സ്‌റ്റേറ്റ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കൈമാറി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് മന്ത്രി തെറ്റായ വിവരമാണ് നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെ.പി ജീവനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

ok-jayalakshmi

2011 ല്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ് മൂലത്തില്‍ മന്ത്രി യോഗ്യതയായി കാണിച്ചത് ബിഎ ബിരുദം എന്നായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം നല്‍കിയ പത്രികയിലാവട്ടെ പ്ലസ് ടുവും. ബിരുദമുണ്ടെന്ന തെറ്റായ തെറ്റായ വിവരമാണ് മന്ത്രി നല്‍കിയതെന്ന് ബോധ്യമായതോടെ മന്ത്രിക്ക് ഇത്തവണ മത്സരിക്കാന്‍ അയോഗ്യതയുണ്ടായേക്കും.

മന്ത്രിക്ക് അയോഗ്യതയുണ്ടായാല്‍ മണ്ഡലത്തില്‍ തോല്‍വി ഉണ്ടായേക്കുമെന്ന ഭയം യുഡിഎഫിനുണ്ട്. ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രചരണം നടത്തേണ്ട ഗതികേടിലാകും യുഡിഎഫ്. ഇതിനകം തന്നെ മണ്ഡലത്തില്‍ മന്ത്രിയുടെ ചിത്രമുള്‍പ്പെടെയുള്ള പോസ്റ്ററുകളുമായാണ് പ്രചരണം നടത്തിയിരുന്നത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കെ യുഡിഎഫിന് പുതിയ പോസ്റ്ററുകളുമായി പ്രചരണത്തിനിറങ്ങേണ്ടിവന്നേക്കും.

English summary
Report on Minister Jayalakshmi's qualification submitted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X