നേരത്തെ നടതുറന്നു!ശബരിമലയില്‍ വീണ്ടും വിവാദം,ആചാരവിരുദ്ധമെന്ന്; ഹിന്ദു സംഘടനകള്‍ കോടതിയിലേക്ക്...

സന്നിധാനത്ത് ആചാരവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഷു ഉത്സവത്തിന് നേരത്തെ നടതുറന്നത് വിവാദമാകുന്നു. നിശ്ചയിച്ചതിലും നേരത്തെ ക്ഷേത്രനട തുറന്നത് ആചാരവിരുദ്ധമാണെന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്. ശബരിമലയില്‍ തുടര്‍ച്ചയായി ആചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി സമീപിക്കാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം.

എന്നാല്‍ സന്നിധാനത്ത് ആചാരവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിഷു ഉത്സവത്തിനായി നേരത്തെ നടതുറന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് ലംഘിച്ച് ഒരു വ്യവസായിയുടെ നേതൃത്വത്തില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിച്ചതും വിവാദമായിരുന്നു. ഈ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

നേരത്തെ നട തുറന്നു...

വിഷു ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ പത്തിനാണ് സന്നിധാനത്ത് നേരത്തെ നട തുറന്നത്. രാവിലെ അഞ്ചു മണിക്ക് നട തുറന്നതാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ പത്തിന് വൈകീട്ട് അഞ്ചിന് നട തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

അന്വേഷണം ആരംഭിച്ചു...

തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നേരത്തെ നട തുറന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അതേസമയം, സംഭവം വിവാദമായതോടെ ദേവസ്വം വിജിലന്‍സും, ദേവസ്വം ബോര്‍ഡ് കമ്മീഷണറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആചാരലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന്...

ശബരിമലയിലും സന്നിധാനത്തും ആചാരലംഘനങ്ങളും, ആചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും ആവര്‍ത്തിക്കുന്നുവെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകള്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

സ്ത്രീ വിവാദവും...

കുറച്ച ദിവസങ്ങള്‍ക്ക് മുന്‍പാണ് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന പേരിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ചിത്രം വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാനും ദേവസ്വം മന്ത്രി നിര്‍ദേശിച്ചിരുന്നു.

English summary
New controversy in Sabarimala temple.
Please Wait while comments are loading...