കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയ്ക്ക് ദേശീയ പ്രധാന്യമില്ലെന്ന് കേന്ദ്രം... അപ്പോള്‍ ബിജെപിക്കാര്‍ പറഞ്ഞതോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും എന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രതീക്ഷയും വിശ്വാസവും. അത് അങ്ങനെ തന്നെ സംഭവിക്കുമെന്നും അവര്‍ പ്രചരിപ്പിച്ചു.

എന്നാല്‍ കേരളത്തിലെ നേതാക്കള്‍ പറയുന്നതൊന്നും കേന്ദ്രത്തിലെ നേതാക്കള്‍ക്ക് അത്ര വിലയില്ല കെട്ടോ. ശബരിമലക്ക് ഒരു ദേശീയ പ്രാധാന്യവും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് ലോകസഭയില്‍ വ്യക്തമാക്കുകയും ചെയ്തു.

Sabarimala

കൊടിക്കുന്നില്‍ സുരേഷ് ആണ് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കില്ലെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി. ശബരിമലക്ക്‌ ദേശീയ പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകങ്ങളില്‍ പെടുന്നതല്ല ശബരിമല. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മഹേഷ് ശര്‍മ ലോക്‌സഭയില്‍ വ്യക്തമാക്കി.

കഴിഞ്ഞ മണ്ഡല കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശബരിമലയില്‍ എത്തിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നു. മോദിയെ ശബരിമലയില്‍ എത്തിക്കുകയും അവിടെ വച്ച് ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിപ്പിക്കുകയും ആയിരുന്നു ലക്ഷ്യം. പക്ഷേ മോദി ഈ ആവശ്യം ചെവിക്കൊണ്ടില്ല.

English summary
Sabarimala Temple will not be declared as National Pilgrimage centre : Union minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X