കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളും ന്യൂനപക്ഷവും ശബരീനാഥിനെ കൈവിടില്ല

Google Oneindia Malayalam News

അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥന് സ്ത്രീകളുടെ പിന്തുണയേറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. തിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലത്തിലെ പഞ്ചായത്തുകളിലേറെയും സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായക ശക്തികളാണ്. സ്ത്രീകളുടെ വോട്ടിന്റെ വലിയൊരു ശതമാനവും ശബരീനാഥന് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഇതിന് പുറമെ ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് അനുകൂലമായ തരംഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

പുരുഷന്‍മാരുടെ വോട്ടുകള്‍ മറ്റ് മുന്നണികള്‍ക്ക് വിഭജിച്ച് പോകുമെന്നാണ് നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. ശബരിനാഥന്‍ വിജയിച്ചാലും വോട്ടില്‍ നിര്‍ണായകമാകുന്നത് സ്ത്രീകളുടെ വോട്ട് തന്നെയാണത്രേ. ശക്തമായ മത്സരം നടക്കുന്ന അരുവിക്കരയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും ജനപ്രിയരാണ്. പുതുമുഖമാണെങ്കിലും സഹതാപ തരംഗം ശബരീനാഥിനൊപ്പമുണ്ട്.

Sabarinathan

മാത്രമല്ല പ്രചാരണത്തിലുടനീളം യുഡിഎഫ് പുലര്‍ത്തിയ ന്യൂനപക്ഷ പ്രീണനലും ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കാര്‍ത്തികേയന്റെ ചിത്രവും നിലവിളക്കും കൊളുത്തിയാണ് പലയിടങ്ങളിലും യുഡിഎഫ് പ്രചാരണം നടത്തിയത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നിലവിളക്ക് കൊളുത്തിയുള്ള പ്രചാരണം പോലും കോണ്‍ഗ്രസ് ഉപേക്ഷിച്ചിരുന്നു . എന്തായാലും യുഡിഎഫ് വിജയിച്ചാല്‍ അതില്‍ നിര്‍ണായക പങ്ക് വഹിയ്ക്കുന്നത് സ്ത്രീവോട്ടര്‍മാര്‍ ആണെന്നതില്‍ തര്‍ക്കമില്ല .

English summary
Sabarinathan may get women voters support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X