കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിന്‍ തെണ്ടുല്‍ക്കര്‍ ശരിക്കും കൊച്ചിക്കാരനാകുന്നു, സച്ചിന് കൊച്ചിയില്‍ വീടൊരുങ്ങി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇനി കൊച്ചിക്കാര്‍ക്ക് സ്വന്തം. കൊച്ചിക്കാരുടെ പ്രിയപ്പെട്ട അയല്‍വാസിയായി സച്ചിന്‍ ഇനി ഉണ്ടാകും. സച്ചിന് കൊച്ചിയില്‍ വീടൊരുങ്ങുകയാണ്. കൊച്ചിയില്‍ പ്രൈം മെറിഡിയന്റെ പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ വാങ്ങുന്നത്. ഇതോടെ സച്ചിന്‍ കൂടുതല്‍ സമയം കൊച്ചിയില്‍ ഉണ്ടാകും.

ഈ വരുന്ന ശനിയാഴ്ച വീട് വാങ്ങാന്‍ താരം കൊച്ചിയില്‍ എത്തും. ഇതോടൊപ്പം മറ്റൊരു സന്തോഷവാര്‍ത്ത കൂടിയുണ്ട്. ബോളിവുഡ് കിംഗ് ഖാനും കൊച്ചിയില്‍ എത്തുന്നുണ്ട്. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഷാരൂഖ് കൊച്ചിയില്‍ എത്തുന്നത്.

sachin

താരങ്ങള്‍ ഒരുമിച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. ഇതൊടെ കൊച്ചി നഗരത്തില്‍ ആരാധക ലക്ഷങ്ങള്‍ നിറയും എന്നുറപ്പാണ്. ഫോര്‍ട്ട് കൊച്ചിയുടെ കായലോരത്താണ് സച്ചിന്റെ വീട് ഒരുങ്ങുന്നത്. കുണ്ടന്നൂരിലെ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ് സച്ചിന് സ്വന്തമാകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഉടമയായതോടെ സച്ചിന് കേരളം നല്‍കിയ സ്‌നേഹമാണ് കൊച്ചിയില്‍ വീടെടുക്കാന്‍ പ്രേരിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കൂടിയാണ് കേരളത്തില്‍ ഒരു വീട് സച്ചിന്‍ സ്വന്തമാക്കുന്നത്.

English summary
Kochi ready to welcome Sachin Tendulkar and shahrukh khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X