മാപ്പു പറഞ്ഞു, ദിലീപിന് പൂര്‍ണ പിന്തുണയുമായി എത്തിയ സലിം കുമാര്‍ നിലപാടില്‍ മാറ്റം വരുത്തി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണ അറിയിച്ച സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി മാപ്പ് പറഞ്ഞു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണ അറിയിച്ച സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന് ദിലീപിനെ പിന്തുണച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ച സലിം കുമാര്‍ പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ സത്യം പുറത്തു വരും എന്നതായിരുന്നു പരാമര്‍ശമാണ് വിവാദമായത്.
ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നടന് നടിയോടും കുടുംബാംഗങ്ങളോടും മാപ്പു ചോദിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തന്റെ വിവാദ പരാമര്‍ശം എടുത്തു മാറ്റുന്നതായും സലിം കുമാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
സലിം കുമാര്‍ മാപ്പു പറഞ്ഞു
ആക്രമണത്തിന് ഇരയായ നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസിലാക്കയതുക്കൊണ്ട് ഈ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്ന് മാറ്റുന്നതായിരിക്കും.
ദിലീപിനെ പിന്തുണച്ചു
കഴിഞ്ഞ ദിവസമാണ് ദിലീപിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സലിം കുമാറിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വിവാദമായത്.
നടന്റെ വിവാദ പരാര്‍ശത്തില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍ അടക്കം ഒട്ടേറെ പേര് രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് നടന് പോസ്റ്റില്‍ മാറ്റം വരുത്തി നടിയോട് മാപ്പു പറഞ്ഞത്.
ദിലീപിന്റെ സ്വകാര്യ ജീവിതം
നടന് ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴു വര്‍ഷം മുമ്പ് രചിക്കപ്പെട്ട ക്ലൈമാക്സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്. നടിയെയും പള്‍സര്‍ സുനിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും സലിം കുമാര്‍ ആവശ്യപ്പെട്ടു.
ദിലീപിന്റെ നിരപരാധിത്വം
ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദിലീപിന്റെ പേര് വലിച്ച് ഇഴച്ചു. എന്നാല്‍ ഇതുവരെ ദിലീപിനെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വമാണിത്.
ഇതിന്റെ പിന്നില്‍
സംഭവത്തിന് പിന്നില്‍ അണിയറയില്‍ ഇരുന്ന് എല്ലാ ചരടുവലികളും കവിഞ്ഞു ആരൊക്കെയോ അണിയറയില്‍ ഇരുന്ന് ചിരിക്കുന്നുണ്ട്. അത് തനിക്ക് ഇവിടെയിരുന്ന് കാണാന്‍ കഴിയുന്നുണ്ടെന്നും സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സലിം കുമാറിന്റെ ആദ്യത്തെ പോസ്റ്റ്
നടിക്കെതിരായ സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്... വായിക്കൂ...
മാപ്പു പറഞ്ഞ് വീണ്ടും
നടിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സലിം കുമാര്‍.. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.