കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്പത്ത് കസ്റ്റഡി മരണം; ഐപിഎസുകാരെ ഒഴിവാക്കി സിബിഐ കുറ്റപത്രം

Google Oneindia Malayalam News

തിരുവനന്തപുരം: പുത്തൂര്‍ ഷീല വധക്കേസില്‍ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഐപിഎസുകാരെ ഒഴിവാക്കി സിബിഐ കുറ്റപത്രം. എഡിജിപി മുഹമ്മദ് യാസിനേയും ഐജി വിജയ് സാക്കറേയും ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്‍പത് പൊലീസുകാരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം പതിനാലായി.

2010 മാര്‍ച്ച് 23നാണ് പാലക്കാട് പുത്തൂരില്‍ വി ജയകൃഷ്ണന്റെ ഭാര്യ ഷീലയെ വീട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതിയായിരുന്നു സമ്പത്ത്. പൊലീസ് കസ്റ്റഡിയിലായിരിയ്ക്കവെയാണ് സമ്പത്ത് മരിച്ചത്. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Crime

ഈ സാഹചര്യത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങിയത്. എഡിജിപി മുഹമ്മദ് യാസിന്‍, ഐജി വിജയ് സാക്കറെ എന്നിവരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

English summary
CBI charge sheet on Sambath's Custody Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X