കേരളം നമ്പര്‍ വണ്ണോ; പിണറായിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കിടിലന്‍ കൊട്ട്, പണ്ഡിറ്റ് വക

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: കേരളം നമ്പര്‍ വണ്‍ ആണോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. കേരള സര്‍ക്കാര്‍ ദില്ലിയില്‍ ബിജെപി പ്രചാരണത്തിനെതിരേ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ചര്‍ച്ചയുടെ അടിസ്ഥാനം. ഇതിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

വികസനത്തിന്റെ കാര്യത്തില്‍ കേരളം നമ്പര്‍ വണ്‍ അല്ല എന്ന് സന്തോഷ് പണ്ഡിറ്റ് തുറന്നു പറയുന്നു. എന്നാല്‍ മറ്റു പല കാര്യങ്ങളിലും കേരളം ഒന്നാമതാണ്. പീഡനത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലുമാണ് കേരളം ഒന്നാമതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നമ്പര്‍ 11 ആണോ

നമ്പര്‍ 11 ആണോ

കേരളം നമ്പര്‍ വണ്‍ ആണോ നമ്പര്‍ 11 ആണോ എന്നവിഷയം കുറച്ചു ദിവസങ്ങളായി ചിലര്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് പറഞ്ഞാണ് പണ്ഡിറ്റ് തന്റെ കുറിപ്പ് തുടങ്ങുന്നത്. എന്നാല്‍ വികസന കാര്യത്തില്‍ കേരളത്തേക്കാള്‍ മുന്നില്‍ മറ്റു പല സംസ്ഥാനങ്ങളുമുണ്ടെന്ന്‌ അദ്ദേഹം പറയുന്നു.

തന്റെ അനുഭവം

തന്റെ അനുഭവം

ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളും സന്ദര്‍ശിച്ച വ്യക്തി എന്ന നിലയില്‍ കേരളം മുന്നിലല്ല എന്ന് തനിക്ക് പറയാന്‍ പറ്റുമെന്ന് പണ്ഡിറ്റ് വ്യക്തമാക്കുന്നു. പഞ്ചാബും ഗുജറാത്തും കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പണ്ഡിറ്റ് വെറുതെ പറയുകയല്ല

പണ്ഡിറ്റ് വെറുതെ പറയുകയല്ല

പണ്ഡിറ്റ് വെറുതെ പറയുകയല്ല. തന്റെ നിലപാട് സമര്‍ഥിക്കാന്‍ അദ്ദേഹം കാരണവും പറയുന്നു. കൂടുതല്‍ യുവജനങ്ങള്‍ക്ക് ജോലി നല്‍കുന്ന സംസ്ഥാനങ്ങളാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് പണ്ഡിറ്റ് പറയുന്നു.

കേരളം മുന്നിലുള്ളത്

കേരളം മുന്നിലുള്ളത്

എന്നാല്‍ കേരളം പല കാര്യത്തിലും മുന്നിലുണ്ട്. പീഡനം, രാഷ്ട്രീയ കൊലപാതകം, ജാഡ കാണക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേരളമാണ് മുന്നിലെന്നും പണ്ഡിറ്റ് പരിഹസിക്കുന്നു.

തമിഴ്‌നാടും കര്‍ണാടകയും

തമിഴ്‌നാടും കര്‍ണാടകയും

വികസനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും കര്‍ണാടകയും കേരളത്തേക്കാള്‍ മുന്നിലാണ്. അഴിമതി കുറഞ്ഞ ഭരണത്തില്‍ ഡല്‍ഹിയാണ് നല്ലത്. ഗോവയും പുരോഗതിയില്‍ മുന്നിലാണെന്നും പണ്ഡിറ്റ് പറഞ്ഞു.

 പ്രവാസികളുടെ ഭിക്ഷ

പ്രവാസികളുടെ ഭിക്ഷ

നമ്മുടെ പുരോഗതി പ്രവാസികളുടേതാണ്. അവര്‍ വിദേശത്ത് പോയി ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരളത്തിന്റെ വികസനം. അല്ലാതെ സര്‍ക്കാരിന്റെ ഭരണ മികവല്ലെന്നും പണ്ഡിറ്റ് തുറന്നടിക്കുന്നു.

ലോട്ടറിയും മദ്യവും വിറ്റ്

ലോട്ടറിയും മദ്യവും വിറ്റ്

ലോട്ടറിയും മദ്യവും വിറ്റുകിട്ടുന്ന കാശു കൊണ്ടാണ് ഇവിടെയുള്ള വികസനങ്ങള്‍ നടക്കുന്നത്. ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ച പുരോഗതി കൊണ്ട് കാര്യമില്ല. തമിഴ്‌നാടും കര്‍ണാടകയും സഹകരിച്ചില്ലെങ്കില്‍ മലയാളി പട്ടിണിയാകും. ഓര്‍ത്തോ... എന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.

നിര്‍ദേശങ്ങളും കൂടെ

നിര്‍ദേശങ്ങളും കൂടെ

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. കേരളം സ്വയം പര്യാപ്തത നേടണമെന്നും സന്തോഷ് പറയുന്നു.

ഭൂകമ്പസാധ്യത

ഭൂകമ്പസാധ്യത

വിദേശത്തുള്ളവര്‍ തിരിച്ചുവന്നാല്‍ അവരെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം കേരളത്തിനുണ്ടോ. കൂടുതല്‍ ഭൂകമ്പസാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പശ്ചാത്തലം ഇതാണ്

പശ്ചാത്തലം ഇതാണ്

കേരളം എന്തുകൊണ്ട് ഒന്നാം സ്ഥാനത്തെത്തി എന്ന് വിവരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ദില്ലിയിലെ പത്രങ്ങളില്‍ കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. കേരളം അശാന്തമാണെന്ന തരത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുള്ള മറുപടി കൂടിയായിരുന്നു പരസ്യം.

Santhosh Pandit About Kerala
English summary
Kerala No. 1: Santhosh Pandit attacked state govt
Please Wait while comments are loading...