സരിതയ്ക്ക് നേരിട്ട് ചോദിക്കേണ്ടത് നാല് ചോദ്യം; സരിത ഉമ്മന്‍ചാണ്ടിയെ മുട്ട് കുത്തിക്കുമോ?

മറവിയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം. ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കലാണ് ഇതിലൂടെ ചെയ്യുന്നതെന്നും സരിത എസ് നായര്‍ പറഞ്ഞു.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയോട് തനിക്ക് ചോദിക്കാനുള്ളത് നാല് ചോദ്യങ്ങള്‍ മാത്രമെന്ന് സരിത എസ് നായര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ മുമ്പാകെ വിസ്തരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്ക് കമ്മീഷന്‍ അനുമതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

മറവിയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം. ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കലാണ് ഇതിലൂടെ ചെയ്യുന്നതെന്നും സരിത എസ് നായര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി വിയോജിച്ചാലും അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുമെന്ന് സരിത പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടി ഹാജരായി

മൂന്നാംവട്ട വിസ്താരത്തിനായി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി. കേസില്‍ കക്ഷി ചേര്‍ന്നവര്‍ക്ക് വ്യാഴാഴ്ച ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

 

ആദ്യ വിസ്താരം 2015ല്‍

2015ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സോളാര്‍ കമ്മീഷന് മുമ്പാകെ ആദ്യമായി വിസ്താരത്തിന് ഉമ്മന്‍ചാണ്ടി ഹാജരായത്. പിന്നീട് കഴിഞ്ഞ മാസം കൊച്ചിയിലെ കമ്മീഷന്‍ ഓഫീസില്‍ മുന്‍മുഖ്യമന്ത്രി രണ്ടാം വട്ട വിസ്താരത്തിനും ഹാജരായിരുന്നു.

 

ഒരു പരിചയവുമില്ല

അറസ്റ്റിലാകും മുമ്പ് സരിതയെ പരിചയമില്ലെന്ന് സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ ഉമ്മന്‍ചാണ്ടി ബോധിപ്പിച്ചു.

 

അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിയുണ്ടായിരുന്നു

എംപി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ ലൈംഗികാരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് ഉമ്മന്‍ചാണ്ടി കമ്മീഷന് മൊഴി നല്‍കി. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താനാവില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

 

English summary
Saritha S Nair can cross examine Oommen Chandy says Solar Commission
Please Wait while comments are loading...