കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലും സരിത സോളാര്‍ കത്തിക്കും; സോളാര്‍ കഥകള്‍ ഇനി തമിഴ്‌നാട്ടില്‍

ന്യൂ ഇറ എന്ന കമ്പനി തിരുനല്‍വേലിയില്‍ സ്ഥാപിക്കുന്ന രണ്ട് മെഗാവാട്ടിന്റെ സോളാര്‍ പദ്ധതിയുടെ മേല്‍നോട്ടക്കാരിയായാണ് സരിത ജോലി ചെയ്യുന്നത്.

  • By അക്ഷയ്‌
Google Oneindia Malayalam News

ചെന്നൈ: കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സരിത ഇനി സോളാര്‍ കത്തിക്കും. സോളാര്‍ എനര്‍ജി കമ്പനിയുടെ പേരിലുള്ള തട്ടിപ്പുകളിലൂടെ നിയമന നടപടികള്‍ നേരിടുന്ന സരിത എസ് നായര്‍ തമിഴ്‌നാട്ടില്‍ സോളാര്‍ കമ്പനിയുടെ ഉന്നത തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. ന്യൂ ഇറ എന്ന കമ്പനി തിരുനല്‍വേലിയില്‍ സ്ഥാപിക്കുന്ന രണ്ട് മെഗാവാട്ടിന്റെ സോളാര്‍ പദ്ധതിയുടെ മേല്‍നോട്ടക്കാരിയായാണ് സരിത ജോലി ചെയ്യുന്നത്. മാര്‍ക്കറ്റിങ് ജോലിയില്‍ നില്‍ക്കുമ്പോഴാണ് കേസില്‍ പെട്ടുപോയതെന്നും പുതിയ ജോലിയില്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍ തന്റെ വക്കീലാകാനുളള അഭ്യര്‍ത്ഥനയുമായി അഡ്വ.ബി ആളൂരിനടുത്തെത്തിയെന്നാണ് സൂചന. തന്റെ ഭാഗത്തുനിന്നുളള ന്യായം അവതരിപ്പിക്കാനുളള അനുയോജ്യനായ വ്യക്തി എന്ന നിലയിലാണ് ആളൂരിനെ സരിത സമീപിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുകളെല്ലാം വിചാരണയിലാണ്. പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലും. അടിയന്തരമായി എടുക്കേണ്ട ചില നടപടികളും ആളൂരിനെ അറിയിച്ചിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.

മാര്‍ക്കറ്റിങ്ങല്ല

മാര്‍ക്കറ്റിങ്ങല്ല

കേരളത്തിലേതു പോലെ സോളാറിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലല്ല ജോലിയെന്നും അതിനാല്‍ തന്നെ നല്ല രീതിയില്‍ ചെയ്യാനാകുന്നുണ്ടെന്നും സരിത പറയുന്നു.

അറിയാവുന്ന ജോലി

അറിയാവുന്ന ജോലി

തിരുനെല്‍വേലിയിലെ പദ്ധതി കഴിഞ്ഞാല്‍ ഇനി കമ്പനി ആവശ്യപ്പെടുന്ന സ്ഥലത്താണ് ജോലി ചെയ്യുക. സോളാറിലേത് അറിയാവുന്ന ജോലിയാണെന്നും സരിത പറഞ്ഞു.

പിന്നെ നോവലും

പിന്നെ നോവലും

ഒരു തമിഴ് വാരികയില്‍ സരിത ജീവിതാനുഭവങ്ങള്‍ എഴുതുന്നുണ്ട്. അത് ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചു. ബോളിവുഡില്‍ നിന്നും ക്ഷണം വരുന്നുണ്ടെന്നും സരിത പറയുന്നു.

വയ്യാവേലി

വയ്യാവേലി

മലയാള സിനിമയിലും സരിത എത്തുന്നുണ്ട്. സരിതയുടെ മലയാള സിനിമയായ വയ്യാവേലി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്.

 ആളൂര്‍

ആളൂര്‍

കേരളത്തിലെ സോളാര്‍ കേസുകള്‍ അഡ്വ. ബി എ ആളൂരിന് നല്‍കുകയാണെന്നും അവര്‍ പറഞ്ഞു. അനുഭവിച്ച കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ കഴിയുമെന്നതിനാലാണ് ആളൂരിന് കേസുകള്‍ കൈമാറുന്നതെന്നും സരിത പറഞ്ഞു.

English summary
Saritha S Nair joins solar company in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X