കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യം പുറത്ത് വിട്ടാല്‍ കൊല്ലും... സരിതയുടെ വധഭീഷണി

Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് മുഖ്യന്ത്രിയുമായും മറ്റ് ചില മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്ന് സരിതയുടെ മുന്‍ മാനേജര്‍. ഈ വിവരങ്ങള്‍ പുറത്ത് പറഞ്ഞാല്‍ വധിയ്ക്കുമെന്ന് സരിത ഭീഷണിപ്പെടുത്തിയതായും ആരോപണം.

ടീം സോളാറിന്റെ മുന്‍ മാനേജര്‍ ആയ രാജശേഖരനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ആക്ഷേപവുമായി രംഗത്ത് വന്നിരിയ്ക്കുന്നത്. നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഒളിക്യാമറ വാര്‍ത്തയില്‍ ഫെനി ബാലകൃഷ്ണനോട് സംസാരിച്ചതും ഇയാള്‍ തന്നെ ആയിരുന്നു.

Saritha S Nair

സരിതയും മുഖ്യമന്ത്രിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പറയുന്നത്. മറ്റ് ചില മന്ത്രിമാരുമായും ബന്ധമുണ്ട്. താന്‍ ഇതിന് ദൃക്‌സാക്ഷിയാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. ബന്ധം തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നും അവകാശവാദമുണ്ട്.

തെളിവുകള്‍ തന്റെ കയ്യില്‍ ഉണ്ടെന്ന് അറിയുന്നതിനാലാണ് സരിത വധഭീഷണി മുഴക്കിയതെന്നാണ് രാജശേഖരന്‍ പറയുന്നത്. സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ഹാജരായി തെളിവുകള്‍ നല്‍കുമെന്നും രാജശേഖരന്‍ പറയുന്നുണ്ട്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ആയിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഫെനി ബാലകൃഷ്ണന്റെ ഒള്ക്യാമറ വെളിപ്പെടുത്തല്‍ വാര്‍ത്തയായത്.

English summary
Solar Scam accused Saritha S Nair threatens ex manager- report. Ex manager Rajasekharan alleged that he has the evidences about the relationsgip of Saritha S Nair with Chief Minister and other ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X