കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ മാത്രം....ഇരട്ടച്ചങ്കന്റെ ചങ്ക് തകര്‍ത്ത് മംഗളം!! ഇനി എന്തെലാം കാണണം!!

വിവാദ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ശശീന്ദ്രന് രാജിവയ്ക്കേണ്ടിവന്നു

  • By Manu
Google Oneindia Malayalam News

കൊച്ചി: ഒരു മലയാളം വാര്‍ത്താ ചാനലിന് ഇതിനേക്കാള്‍ മികച്ചൊരു തുടക്കം ഇനി ലഭിക്കാനില്ല. മംഗളം ന്യൂസ് ചാനല്‍ ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ കൊണ്ട് കേരള മന്ത്രിസഭയിലെ ഒരു കസേര തെറിപ്പിച്ചു കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയോടെ മംഗളം ചാനല്‍ റേറ്റിങില്‍ മറ്റു മുന്‍നിരക്കാര്‍ക്ക് കനത്ത ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഓഡിയോ ക്ലിപ്പ്

ഞായറാഴ്ച രാവിലെയോടെയാണ് മലയാളികളെ ഞെട്ടിച്ച് ശശീന്ദ്രന്റെ ലൈംഗികച്ചുവയുള്ള ടെലിഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തുവിടുന്നത്. തുടക്കത്തില്‍ ഇടതുമന്ത്രി സഭയിലെ മന്ത്രിയെന്ന തരത്തിലാണ് അവര്‍ വാര്‍ത്ത ടെലികാസ്റ്റ് ചെയ്യുന്നത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ആ മന്ത്രി ശശീന്ദ്രന്‍ തന്നെയാണെന്ന് ചാനല്‍ വെളിപ്പെടുത്തുകയായിരുന്നു.

സഹായം തേടിയെത്തിയ സ്ത്രീ

തന്റെ അടുക്കല്‍ സഹായം തേടിയെത്തിയ സ്ത്രീയോടാണ് ശശീന്ദ്രന്‍ മോശമായ രീതിയില്‍ സംസാരിക്കുന്നത് എന്നായിരുന്നു ചാനല്‍ വാര്‍ത്ത. പുറത്തു കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണ് ടെലിഫോണ്‍ സംഭാഷണങ്ങളിലുള്ളത്.

പലതും വ്യക്തമല്ല

ശശീന്ദ്രന്റേത് എന്ന പേരില്‍ പുറത്തുവന്നിടുള്ള ഓഡിയോ ക്ലിപ്പിലെ പല കാര്യങ്ങളും വ്യക്തമല്ലായിരുന്നു. സംഭാഷണത്തിന്റെ ഏറെക്കുറെ പകുതിയോടെയാണ് പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാവുന്നത്.

കുട്ടികള്‍ കേള്‍ക്കരുത്

കുട്ടികള്‍ ടെലിവിഷനു മുന്നിലുണ്ടെങ്കില്‍ അവരെ മാറ്റിനിര്‍ത്തണമെന്ന പറഞ്ഞുകൊണ്ടാണ് മംഗളം ചാനല്‍ ഓഡിയോ ക്ലിപ്പ് സംപ്രേക്ഷണം ചെയ്തത്. രാവിലെ മുതല്‍ ചാനല്‍ ഇതു നിരവധി തവണ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭാഷണത്തിന്റെ തുടക്കം

എന്റെ സുന്ദരിക്കുട്ടി പറയ്...നിനക്കിപ്പോ എന്താണ് വേണ്ടതെന്നു പറഞ്ഞുകൊണ്ടാണ് ക്ലിപ്പ് തുടങ്ങുന്നത്. പിന്നീട് ശീല്‍ക്കാരങ്ങളും പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും ക്ലിപ്പിലുണ്ട്.

ഒടുവില്‍ രാജി

ആരോപണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ ശശീന്ദ്രന്‍ രാജിവയ്ക്കുകയായിരുന്നു. വൈകീട്ട് മൂന്നു മണിയോടെ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശശീന്ദ്രന്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.

കുറ്റസമ്മതമല്ലെന്ന് മന്ത്രി

തന്റെ രാജി തീരുമാനം കുറ്റസമ്മതമല്ലെന്നും ധാര്‍മികതയുടെ പുറത്താണ് താന്‍ രാജിവയ്ക്കുന്നതെന്നുമാണ് ശശീന്ദ്രന്‍ രാജി പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. പാര്‍ട്ടിക്കോ സഹപ്രവര്‍ത്തകര്‍ക്കോ നാണക്കേട് ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രക്ഷേപണം തുടങ്ങിയത് രാവിലെ

ഞായറാഴ്ച രാവിലെ 7.30നാണ് മംഗളം ടെലിവിഷന്‍ ഔദ്യോഗികമായി സംപ്രേക്ഷണം തുടങ്ങിയത്. മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസും മാനേജിങ് ഡയറക്ടറും സിഇഒയുമായ ആര്‍ അജിത്ത് കുമാറും ചേര്‍ന്നാണ് സംപ്രേക്ഷണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പിണറായിക്കുതന്നെ പണി കൊടുത്തു

ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനു തന്നെ ആദ്യ പണി കൊടുത്തുകൊണ്ടാണ് മംഗളം ടെലിവിഷന്‍ തുടങ്ങിയത്. മാര്‍ച്ച് ആറിനായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

മംഗളത്തിന്റെ സ്ഥാനം

കേരളത്തില്‍ ഇപ്പോള്‍ തന്നെ പത്തിനടുത്ത് ന്യൂസ് ചാനലുകളുണ്ട്. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ് എന്നീ മുന്‍നിര ചാനലുകള്‍ നിലവിലുള്ളപ്പോള്‍ മംഗളം ടെലിവിഷന് എത്രത്തോളം സാധ്യതയുണ്ടെന്നു ചിന്തിച്ചവര്‍ക്കാണ് മംഗളം ആദ്യ ദിനം തന്നെ ഞെട്ടിക്കുന്ന മറുപടി നല്‍കിയിരിക്കുന്നത്.

English summary
mangalam television launched on sunday. they released a k saseendran's audio clip which lead to minister's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X