കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതു ഹണി ട്രാപ്പോ? സംശയമുണ്ട്.... കാരണം ഇതാണ്...ശശീന്ദ്രനെ 'വീഴ്ത്തിയ' സ്ത്രീ ആര് ?

ഓഡിയോ ക്ലിപ്പിനെക്കുറിച്ച് പോലീസ് അന്വേഷിക്കും

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച അശ്ലീല ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഉന്നതല പോലീസ് സംഘം അന്വേഷിക്കും. താന്‍ ധാര്‍മികതയുടെ പേരിലാണ് സ്ഥാനമൊഴിയുന്നതെന്നും ഇതൊരു കുറ്റസമ്മതമല്ലെന്നും അന്വേഷണം വേണമെന്നും ശശീന്ദ്രന്‍ രാജ്യപ്രഖ്യാപന വേളയില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

ശശീന്ദ്രനാണോ ?

ഫോണ്‍ സംഭാഷണത്തിലെ പുരുഷ ശബ്ദം ശശീന്ദ്രന്റേതു തന്നെയാണോയെന്നാണ് അന്വേഷണ സംഘം ആദ്യമായി പരിശോധിക്കുക. ഇത്തരം സംഭവങ്ങള്‍ നേരത്തേയും കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം പരാതിക്കാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ശശീന്ദ്രന്റെ കാര്യത്തില്‍ ഇതുവരെ ആരും പരാതിയുമായി വന്നിട്ടില്ലെന്നത് ദുരൂഹമാണ്.

ഹണി ട്രാപ്പ് ?

സംഭവത്തില്‍ പരാതിക്കാര്‍ ആരും തന്നെയില്ലെങ്കില്‍ ഹണി ട്രാപ്പ്, ഫോണ്‍ ചോര്‍ത്തല്‍ എന്നിവയെക്കുറിച്ചാവും പോലീസ് അന്വേഷിക്കുക. ഗൂഡലക്ഷ്യവുമായി സ്ത്രീകളെ ഉപയോഗിച്ച് വ്യക്തിയെ കുടുക്കുന്ന ഹണി ട്രാപ്പാണോ ശശീന്ദ്രനെതിരേ നടന്നതെന്നും പരിശോധിക്കും.

ശബ്ദരേഖ

ശശീന്ദ്രന്റേത് എന്ന പേരില്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ പുരുഷ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. സ്ത്രീയുടെ ശബ്ദം ഒഴിവാക്കിയ നിലയിലാണ്. സ്ത്രീയെ അദ്ദേഹം അപമാനിക്കുകയായിരുന്നോയെന്ന് സ്ഥിരീകരിക്കുന്നതിന് ഒഴിവാക്കപ്പെട്ട സ്ത്രീശബ്ദം വീണ്ടെടുക്കേണ്ടതുണ്ട്.

കടുത്ത നടപടി

ശശീന്ദ്രന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും സംഭവം സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നു പിണറായിക്കു നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ബോധപൂര്‍വ്വം ആരെങ്കിലും ഫോണ്‍വിവാദം സൃഷ്ടിച്ചതാണെങ്കില്‍ കടുത്ത നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.

ആരോപണം

പിണറായി വിജയന്റേത് അടക്കം കേരള മന്ത്രിസഭയിലെ 27 മന്ത്രിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ അനില്‍ അക്കര ചൂണ്ടിക്കാട്ടിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ശശീന്ദ്രന്റേത് എന്ന തരത്തില്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പ്. ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന ആരോപണം പോലീസ് നിഷേധിക്കുന്നുണ്ടെങ്കിലും ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സമ്മതിക്കുന്നുണ്ട്.

ആ ലിസ്റ്റില്‍ ശശീന്ദ്രന്‍ ?

അനില്‍ അക്കര ഉന്നയിച്ച 27 പേരുടെ ലിസ്റ്റില്‍ ശശീന്ദ്രന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. തന്റെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുമ്പ് പരാതിപ്പെട്ടപ്പോള്‍ ഡിജിപി ലോകനാഥ് ബെഹ്‌റ ഇതു നിഷേധിച്ചിരുന്നില്ല.

ഓഡിയോ ക്ലിപ്പ്

ഞായറാഴ്ച ലോഞ്ച് ചെയ്ത മംഗളം ടെലിവിഷനാണ് ശശീന്ദ്രന്റെ ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. ഇടതുമന്ത്രിസഭയിലെ ഒരു മന്ത്രിയുടേത് എന്ന തരത്തില്‍ ആദ്യം വാര്‍ത്ത കൊടുത്ത ചാനല്‍ പിന്നീടത് ശശീന്ദ്രന്‍ തന്നെയാണെന്ന് വ്യക്തമാക്കുകയായിരുന്നു.

സഹായം തേടിയ സ്ത്രീ

സഹായം തേടി തന്റെയടുക്കല്‍ എത്തിയ സ്ത്രീയോട് ശശീന്ദ്രന്‍ അപമര്യാദയായി പെരുമാറുന്നതിന്റെ ശബ്ദരേഖയാണ് ഇതെന്നായിരുന്നു മംഗളം വാര്‍ത്ത. പുറത്തു പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് കൂടുതലും സംഭാഷണങ്ങളിലുള്ളത്.

സംഭവം അഡല്‍റ്റ്‌സ് ഓണ്‍ലി

ടെലിവിഷനു മുന്നില്‍ കുട്ടികളുണ്ടെങ്കില്‍ അവരെ മാറ്റിനിര്‍ത്തണമെന്നു നിര്‍ദേശിച്ചുകൊണ്ടാണ് മംഗളം ടെലിവിഷന്‍ വിവാദ ഓഡിയോ ക്ലിപ്പ് സംപ്രേക്ഷണം ചെയ്തത്.

തുടക്കം ഇങ്ങനെ....

എന്റെ സുന്ദരിക്കുട്ടി പറയ്....നിനക്കിപ്പോള്‍ എന്താണ് വേണ്ടതെന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ക്ലിപ്പിന്റെ ആദ്യത്തെ കുറച്ചു ഭാഗങ്ങള്‍ വ്യക്തമല്ലെങ്കിലും പിന്നീട് എല്ലാം മനസ്സിലാവും. ശീല്‍ക്കാരങ്ങളും പുറത്തുപറയാന്‍ പറ്റാത്ത പലതും ക്ലിപ്പിലുണ്ട്.

 രാജി വൈകിയില്ല

ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പാണ് ശശീന്ദ്രനെതിരേ ആരോപണം വന്നത്. വാര്‍ത്തയെക്കുറിച്ച് അറിഞ്ഞ അദ്ദേഹം മൂന്നു മണിക്ക് വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു. കോഴിക്കോട്ട് വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശശീന്ദ്രന്‍ രാജി പ്രഖ്യാപനം നടത്തിയത്.

ഇതു കുറ്റസമ്മതമല്ല

രാജിവയ്ക്കുന്നത് കുറ്റസമ്മതമായി കാണേണ്ടതില്ലെന്നാണ് ശശീന്ദ്രന്‍ വ്യക്തമാക്കിയത്. ധാര്‍മികതയുടെ പുറത്താണ് താന്‍ രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിക്കോ, സഹപ്രവര്‍ത്തകര്‍ക്കോ നാണക്കേടുണ്ടാക്കില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാല്‍ കൊടുത്ത കൈക്ക് കൊത്തി

മുഖ്യമന്ത്രി പിണറായിയാണ് മാര്‍ച്ച് ആറിന് മംഗളം ടെലിവിഷന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. അതേി പിണറായിക്കു തന്നെ നല്ല ഉഗ്രന്‍ പണി കൊടുത്തുകൊണ്ട് മംഗളം ടെലിവിഷന്‍ അരങ്ങേറുകയും ചെയ്തു.

English summary
police will investigate about the controversial audio clip which lead to saseendran's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X