കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീന്തലറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചെന്ന് കോടതി... വെള്ളാപ്പള്ളി കുടുങ്ങുമോ?

Google Oneindia Malayalam News

കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വിതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. നീന്തല്‍ അറിയാവുന്ന ശാശ്വതീകാന്ദ എങ്ങനെ മുങ്ങി മരിയ്ക്കും എന്നും ഹൈക്കോടതി ചോദിയ്ക്കുന്നു.

ശാശ്വതീകാനന്ദയുടേത് ജലസമാധിയാണെന്ന വാദമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടക്കം മുതലേ ഉന്നയിക്കുന്നത്. സ്വാമിയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ആണെന്ന ആരോപണവുമായി ബിജു രമേശ് രംഗത്ത് വന്നതോടെയാണ് വിവാദം ചൂടുപിടിച്ചത്.

കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന് ഹൈക്കോടതി പറയുമ്പോള്‍ ആരുടെയെല്ലാം ഉറക്കം നഷ്ടപ്പെടും?

ശാശ്വതീകാന്ദയുടെ മരണം

ശാശ്വതീകാന്ദയുടെ മരണം

2002 ജൂലായ് 1 നാണ് ശാശ്വതീകാനന്ദ മരിയ്ക്കുന്നത്. ആലുവ പുഴയില്‍ മുങ്ങി മരിച്ച നിലയിലാണ് സ്വാമിയെ കണ്ടെത്തിയത്.

ആരോപണം വെള്ളാപ്പള്ളിയ്‌ക്കെതിരെ

ആരോപണം വെള്ളാപ്പള്ളിയ്‌ക്കെതിരെ

സ്വാമിയുടെ മരണം കൊലപാതകമാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ആണെന്ന ആരോപണം ഉന്നയിച്ചത് ബിജു രമേശ് ആയിരുന്നു.

നീന്തലറിയാവുന്ന സ്വാമി

നീന്തലറിയാവുന്ന സ്വാമി

നന്നായി നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങി മരിച്ചു എന്നായിരുന്നു തുടക്കം മുതലേ ഉള്ള ചോദ്യം. ഇപ്പോള്‍ കോടതിയും ആ ചോദ്യം ആവര്‍ത്തിച്ചിരിയ്ക്കുന്നു.

ശരീരത്തിലെ മുറിവുകള്‍

ശരീരത്തിലെ മുറിവുകള്‍

ശാശ്വതീകാനന്ദയുടെ മൃതദേഹത്തില്‍ പലയിടത്തായി മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനും ഉത്തരമില്ല.

കടവിലെ ചോരപ്പാടുകള്‍

കടവിലെ ചോരപ്പാടുകള്‍

ശാശ്വതീകാനന്ദ മുങ്ങി മരുച്ചു എന്ന് പറയപ്പെടുന്ന കുളിക്കടവില്‍ ചോരപ്പാടുകള്‍ കണ്ടിരുന്നു. അത് എവിടെ നിന്ന് വന്നു ചോദ്യത്തിനും ഇപ്പോഴും ഉത്തരമില്ല.

ജലസമാധിയെന്ന്

ജലസമാധിയെന്ന്

സ്വാമിയുടെ മരണം ജലസമാധിയാണെന്ന് വാദമാണ് വെള്ളാപ്പള്ളിയും അദ്ദേഹത്തെ അനുകൂലിയ്ക്കുന്നവരും പറയുന്നത്. ഇതിനെതിരെ എസ്എന്‍ഡിപിയിലെ തന്നെ ഒരു വിഭാഗം നേരത്തേ രംഗത്തുണ്ടായിരുന്നു.

പോസ്റ്റുമോര്‍ട്ടം

പോസ്റ്റുമോര്‍ട്ടം

ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്തി. പക്ഷേ ഇതിലും സംശയങ്ങളുണ്ട്.

ഡോ സോമന്‍

ഡോ സോമന്‍

എസ്എന്‍ഡിപിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സോമന്റെ നേതൃത്വത്തിലാണ് അന്ന് പോസ്റ്റുമോര്‍ട്ടം നടന്നതെന്നാണ് പറയുന്നത്. ഡോ സോമനോ കൂടെയുണ്ടായിരുന്ന ഡോക്ടര്‍ക്കോ പോസ്റ്റുമോര്‍ട്ടത്തില്‍ വൈദഗ്ധ്യമില്ലെന്നാണ് ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പല സംശയങ്ങളും ഉണ്ടെന്ന് ഫോറന്‍സിക് സര്‍ജന്‍മാര്‍ തന്നെ പറയുന്നു.

സ്വാമിയുടെ ബന്ധുക്കള്‍

സ്വാമിയുടെ ബന്ധുക്കള്‍

ശാശ്വതീകാനന്ദയുടെ ബന്ധുക്കളും മരണത്തില്‍ ദുരൂഹത ആരോപിയ്ക്കുന്നുണ്ട്. തുടരന്വേഷണം ആണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ആര് അന്വേഷിയ്ക്കും

ആര് അന്വേഷിയ്ക്കും

ശാശ്വതീകാനന്ദയുടെ മരണം ആരായിരിയ്ക്കും ഇനി അന്വേഷിയ്ക്കുക? ക്രൈം ബ്രാഞ്ച് സംഘം തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ഇപ്പോള്‍ പരിശോധിയ്ക്കുന്നുണ്ട്. സിബിഐ പോലെ ഏതെങ്കിലും ദേശീയ ഏജന്‍സിയ്ക്ക് കേസ് കൈമാറാനിടയുണ്ടോ?

English summary
High Court orders investigation in Saswathikananda's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X