കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നില്‍പ് സമരത്തെ പിന്തുണക്കാന്‍ സിനിമക്കാര്‍ക്ക് യോഗ്യതയില്ലേ...

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ആദിവാസികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സിനിമ പ്രവര്‍ത്തകര്‍ക്ക് മാതൃഭൂമി ദിനപത്രത്തിന്റെ പരിഹാസം. ചിത്രഭൂമിയിലാണ് അപഹാസ്യമായ രീതിയില്‍ കാര്‍ട്ടൂണും, ആക്ഷേപഹാസ്യ ലേഖനവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'ആദിവാസി സ്‌നേഹം... ഹൊ!' എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദിവാസികളെ അപരിഷ്‌കൃതരായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഫേസ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്.

Mathrubhumi Controversy

'കട്ട്... കട്ട് ഉപോദ്ബലകന്‍' എന്ന പേരിലുള്ള ആക്ഷേപ ഹാസ്യ പംക്തിയിലാണ് സംഭവം. ആക്ഷേപഹാസ്യമാണെങ്കിലും ഇത് ഇത്തിരി അതിര് വിട്ട പരിപാടിയായിപ്പോയെന്നാണ് വിമര്‍ശനം ഉയരുന്നത്. എഴുതിയ ആളുടെ പേരോ ഇ മെയില്‍ വിലാസമോ വച്ചിട്ടുമില്ല.

ആഷ്‌ക് അബു, ശ്രീനാഥ് ഭാസി, മൈഥിലി തുടങ്ങിയവരായിരുന്നു കഴിഞ്ഞ ആഴ്ച നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തെത്തിയത്. ഇവര്‍ മൂവരേയും ആണ് രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചിരിക്കുന്നത്. പെരുച്ചാഴി സിനിമയിലെ അട്ടപ്പാടി പ്രയോഗത്തിനെതിരെ പ്രതികരിച്ച ഡോ ബിജുവിനേയും ആക്ഷേപഹാസ്യ ലേഖനത്തില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ട്.

ദളിത് പ്രവര്‍ത്തകരും ഫേസ്ബുക്ക് ആക്ടിവിസ്റ്റുകളും ആണ് ചിത്രഭൂമിയിലെ ലേഖനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നില്‍ ചിലരുടെ താത്പര്യങ്ങളുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

English summary
Satire article criticising Film Stars who visited Nilpu Samaram in Chithrabhui
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X