കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുളയില്‍ വിമാനത്താവളം വരില്ല, ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതിയുടെ പച്ചക്കൊടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആറന്മുളയില്‍ വിമാനത്താവളം വരില്ലെന്ന് ഉറപ്പായി. വിമാനത്താവളത്തിന് അനുമതി റദ്ദാക്കിക്കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചു.

പാരിസ്ഥിതികാനുമതി ഹരിത ട്രൈബ്യൂണല്‍ നിഷേധിച്ചതിനെ തുടര്‍ന്ന് വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെജിഎശ് ഗ്രൂപ്പ് ആറന്‍മുളയില്‍ വിമാനത്താവള പദ്ധതിക്ക് അനുമതി തേടുന്നത്. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ അനുകൂല നിലപാടാണ് എടുത്തത്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരും വിമാനത്താവളത്തിന് അനുകൂല നിലപാടെടുത്തു. ഇടത് മുന്നണി പിന്നീട് വിമാനത്താവളത്തിനെതിരെ രംഗത്ത് വന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിമാനത്താവളത്തിനൊപ്പമായിരുന്നു.

Aranmula Airport

വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ഓഹരി പങ്കാളത്തം എടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടി വിമാനത്താവളത്തിന് അനുകൂലമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും രംഗത്തെത്തി. ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്ത് വന്നത് ഏറെ വലിയ ചര്‍ച്ചയായിരുന്നു.

ആറന്‍മുളയില്‍ വിമാനത്താവള നിര്‍മ്മാണത്തിനായി വ്യാപകമായി തോടുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയതായി കണ്ടെത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പാരിസ്ഥിതിക അനുമതി ട്രൈബ്യൂണല്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഹൈക്കോടതി വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ തോടും വയലും എല്ലാം പൂര്‍വ്വ സ്ഥിതിയിലാക്കണം എന്ന് ഉത്തരവിട്ടിരുന്നു.

വിമാനത്താവള കമ്പനി നടത്തിയ പാരിസ്ഥിതിക ആഘാത പഠനത്തെ സുപ്രീം കോടതി തള്ളി. കമ്പനി ഏജന്‍സിയെ വച്ച് നടത്തിയ പഠനം നിലവാരമില്ലെന്നും, പഠനം നടത്തിയ ഏജന്‍സിക്ക് യോഗ്യതയില്ലെന്നും കോടതി വിലയിരുത്തി. ഇനി സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കുക മാത്രമാണ് കെജിഎസ് ഗ്രൂപ്പിന് മുന്നിലുള്ള വഴി.

English summary
Supreme Court approves Green Tribunal's verdict to cancel environmental permission for Aranmula Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X