കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളതെല്ലാം പണയപ്പെടുത്തി ജര്‍മ്മനിയിലേക്ക് പറന്നു..ചുവപ്പു നാടയില്‍ കുരുങ്ങി യുവഗവേഷകന്റെ ഭാവി

സ്കോളര്‍ഷിപ്പിന്‍റെ കാര്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ നിന്‍റെ പഠനം ഇതുവരെ കഴിഞ്ഞില്ലേയെന്നാണ് അധികൃതര്‍ ചോദിക്കുന്നതെന്നും നിതീഷ് പറയുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പോയി പഠിക്കാനുള്ള സര്‍ക്കാര്‍ ഫെലോഷിപ്പിന്റെ മെറിറ്റ് മാനദണ്ഡങ്ങള്‍ തീരുമാനമാവാത്തതിനെത്തുടര്‍ന്ന് ഗവേഷക വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. വസ്തു പണയം വെച്ചും സുഹൃത്തുക്കളോടു കടം വാങ്ങിയും വിദേശത്ത് ഉപരി പഠനത്തിനായി പോയ പലരും പഠനം പാതിവഴിയിലുപേക്ഷിക്കുന്ന സ്ഥിതിയിലാണെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

പാലക്കാട് പട്ടാമ്പി സ്വദേശിയായ നിതീഷ് കൃഷ്ണന്‍കുട്ടി സുന്ദറിന്റെ ഗവേഷക മോഹമാണ് സ്‌കോളര്‍ഷിപ്പ് മാനദണ്ഡം തീരുമാനമാകാത്തതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായിട്ടുള്ളത്. ബിരുദം, ബിരുദാനന്തര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ നിതീഷ് സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജര്‍മ്മനിയിലെ ഗോട്ടിങ്കന്‍ സര്‍വകലാശാലയില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടിയത്.

അവസരം ലഭിച്ചു

അവസരം ലഭിച്ചു

ജര്‍മ്മനിയിലെ ഗോട്ടിംഗന്‍ ജോര്‍ജ് അഗസ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് നിതീഷിന് അവസരം ലഭിച്ചു. കേരളത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരത്തിലൊരു അവസരം ലഭിക്കുന്നത് ആദ്യമായാണ്. ജെഎന്‍യുവില്‍ എം ഫില്‍ ചെയ്യുന്നതിനിടയിലാണ് നിതീഷിനെത്തേടി ഈ അവസരമെത്തിയത്.

സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിച്ചു

സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിച്ചു

പട്ടികജാതി വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാരിനെ സമീപിച്ചുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.ജര്‍മ്മനിയിലേക്ക് പോകുന്നതിന് മുന്‍പു തന്നെ പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വികസന വകുപ്പ് മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുന്‍കൂട്ടി നല്‍കുന്ന പതിവില്ല

മുന്‍കൂട്ടി നല്‍കുന്ന പതിവില്ല

സ്‌കോളര്‍ഷിപ്പ് തുക മുന്‍കൂട്ടി നല്‍കുന്ന രീതിയില്ലെന്നും മുടക്കിയ തുക പിന്നീട് സ്‌കോളര്‍ഷിപ്പായി തിരിച്ചു നല്‍കാറാണ് പതിവെന്നുമാണ് മന്ത്രി അറിയിച്ചിരുന്നതെന്ന് നിതീഷ് പറയുന്നു.

പ്രതീക്ഷയോടെ ജര്‍മ്മനിയിലേക്ക്

പ്രതീക്ഷയോടെ ജര്‍മ്മനിയിലേക്ക്

ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലം ബാങ്കില്‍ പണയപ്പെടുത്തിയും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയുമാണ് നിതീഷ് ജര്‍മ്മനിയിലേക്ക് പോയത്. ജര്‍മ്മനിയിലെത്തി എട്ടു മാസം കഴിഞ്ഞിട്ടും സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ആശങ്കയിലാണ്

ആശങ്കയിലാണ്

ജര്‍മ്മനിയില്‍ രണ്ടു മാസം കൂടി തുടരാനുള്ള പണമേ തന്റെ കൈയ്യിലുള്ളൂ. പഠനത്തെക്കുറിച്ചുളള ആശങ്കയിലാണ്. സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത പക്ഷം തിരികെ നാട്ടിലേക്ക് വരേണ്ട അവസ്ഥയിലാണ് താനെന്നും നിതീഷ് പറയുന്നു.

പഠനം കഴിഞ്ഞില്ലേയെന്ന് ചോദിച്ചു

പഠനം കഴിഞ്ഞില്ലേയെന്ന് ചോദിച്ചു

ഫെലോഷിപ്പ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലും പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പിലും ബന്ധപ്പെട്ടപ്പോള്‍ നിന്റെ പഠനം ഇനിയും കഴിഞ്ഞില്ലേയെന്നായിരുന്നു ബന്ധപ്പെട്ടവര്‍ ചോദിച്ചിരുന്നതെന്നും നിതീഷ് പറയുന്നു.

English summary
SC department fellowship put the higher education dreams of nidhish in trouble.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X