കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമ്പാവൂര്‍ കൊലപാതകം; പട്ടികജാതി ഗോത്ര കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ ക്രൂര ബലാത്സംഗവുമായി ബന്ധപ്പെട്ട് പട്ടികജാതി ഗോത്ര കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കമ്മിഷന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

ഡിജിപ്പിക്കും ഹോം സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പിഎന്‍ വിജയകുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍
പിടിയിലായെന്നും സൂചനയുണ്ട്. അതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്.

Murder

കസ്റ്റഡിയിലെടുത്തയാളെ എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളാണോ കൃത്യം ചെയ്തതെന്ന് വ്യക്തമല്ല. പോലീസ് ഒരു വിവരവും പോലീസ് പുറത്തു വിട്ടിട്ടില്ല.

അതേസമയം ജിഷയെ ഫോണില്‍ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരാളെക്കുറിച്ച് മുമ്പ് അമ്മ രാജേശ്വരി പോലീസിന് പരാതി നല്‍കിയിരുന്നു. യുവതിയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവാണ് ഇയാള്‍. മാനസികാസ്വാസ്ഥ്യമുള്ള രാജേശ്വരിയുടെ പരാതി മുഖവിലക്കെടുത്തില്ലെന്ന് പോലീസിനെതിരെ ആക്ഷേപമുണ്ട്. എന്നാല്‍ അങ്ങിനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ കേരളത്തിലുടനീളം പ്രതിഷേധ കൂട്ടായ്മകള്‍ നടന്നുവരികയാണ്. രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ വിവധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.

English summary
SC-Tribal commission registered case on Perumbavoor rape murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X