കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത ഉമ്മന്‍ചാണ്ടിയോട് ചെയ്തത് ശശീന്ദ്രന്‍ പിണറായിയോട്..!! രണ്ടാം വിക്കറ്റും തെറിച്ചു..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: അഴിമതിയിലും ലൈംഗികഅപവാദങ്ങളിലും മുങ്ങി നാണം കെട്ടാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ സ്ഥാനമൊഴിഞ്ഞത്. എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യവുമായി, ഏറെ പ്രതീക്ഷകളോടെ അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാരിനാകട്ടെ വിവാദമൊഴിഞ്ഞ നേരവുമില്ല.

Read Also: സിനിമയ്ക്ക് അകത്തും പുറത്തും ലൈംഗികത അവകാശമായി കണ്ട് തന്നോട് ചോദിച്ചവര്‍..!! പാര്‍വ്വതി പറയുന്നു !!

Read Also: നടിയെ ക്രൂരമായി ആക്രമിച്ചതിന് പിന്നില്‍ വെറും കൊട്ടേഷനല്ല.!! ഞെട്ടിക്കുന്ന സത്യങ്ങള്‍ സുനിക്കറിയാം !

Read Also: ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക്.!! ഞായറാഴ്ച സ്ഥാനമേല്‍ക്കും..!!അപ്പോള്‍ പിണറായിയോ!!

ഇടത് മന്ത്രിസഭ അധികാരമേറ്റ് ആറാം മാസം തികയും മുമ്പേ ഒരു മന്ത്രി അഴിമതിക്കേസില്‍പ്പെട്ട് പുറത്ത് പോകേണ്ടതായി വന്നു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പി ജയരാജനെന്ന സിപിഎം മന്ത്രിയുടെ കസേര തെറിപ്പിച്ചത്. ഇതിന് പിന്നാലെ പിണറായി സര്‍ക്കാരിലെ രണ്ടാമത്തെ മന്ത്രിയും പുറത്തേക്ക് പോയിരിക്കുകയാണ്.

ലൈംഗികാരോപണം ആദ്യം

കോണ്‍ഗ്രസ്സ് സര്‍ക്കാരുകളെ ലൈംഗികാരോപണങ്ങള്‍ വേട്ടയാടുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാല്‍ ഇതാദ്യമായാണ് ഒരു ഇടത് മന്ത്രിയുടെ പേരില്‍ ഇത്തരമൊരു ആരോപണം ഉയരുന്നത്. അതു ഇരട്ടച്ചങ്കന്റെ ഭരണത്തിന്‍ കീഴില്‍.

പി ജയരാജന്റെ രാജി

മന്ത്രിസഭാ തീരുമാനങ്ങള്‍ മുതല്‍ മുഖ്യമന്ത്രിയുടെ പല പ്രസ്താവനകള്‍ വരെയും വിവാദത്തില്‍ മുങ്ങി. ഇടത് അനുകൂലികള്‍ പോലും സര്‍ക്കാരിനെ തെറി പറയുന്ന സ്ഥിതിയിലേക്ക് രണ്ട് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ കാര്യങ്ങളെത്തിച്ചു. പി ജയരാജന്റെ രാജി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയുമായി.

ബന്ധു നിയമനം പാരയായി

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡി സ്ഥാനത്ത് പികെ ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത് ഉള്‍പ്പെടെ ഉള്ള ബന്ധുത്വ നിയമനങ്ങളാണ് പി ജയരാജന് പണി കൊടുത്തത്. ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതോടെ കാര്യങ്ങള്‍ കുഴഞ്ഞു.

ജയരാജന് സംഭവിച്ചതല്ല ഇവിടെ

പാര്‍ട്ടിയും സര്‍ക്കാരും മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ പി ജയരാജനെ കൈവിട്ടതോടെ രാജിയല്ലാതെ വേറെ വഴിയില്ലാതായി. എന്നാല്‍ അന്ന് രാജി തീരുമാനത്തിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ അപകടം സംഭവിക്കാതെ കാക്കാനായി. ഇന്നതല്ല അവസ്ഥ.

വിഷയം പെൺവിഷയമാണ്

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സരിത മൂലം പടുകുഴിയിലേക്ക് വീണത് ആഘോഷിച്ച ഇടത്പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഒരു ഇടത് മന്ത്രി പെണ്‍വിഷയത്തില്‍ കുടുങ്ങിയത്. മന്ത്രിയുടെ പാര്‍ട്ടി സിപിഎം അല്ലല്ലോ, എന്‍സിപി ആണല്ലോ എന്ന മുടന്തന്‍ ന്യായം പറഞ്ഞ് ന്യായീകരണത്തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ഊരാനാവില്ല.

കാരണങ്ങൾ പലതുണ്ട്

ഗതാഗത മന്ത്രിയും എലത്തൂര്‍ മണ്ഡലം പ്രതിനിധിയുമായ ആരോപണ വിധേയന്‍ എകെ ശശീന്ദ്രന്‍ എന്‍സിപിയുടെ മന്ത്രിസഭയിലെ ഏകപ്രതിനിധിയാണ്. അഴിമതി മൂലമുണ്ടായ പ്രതിച്ഛായ നഷ്ടമാവില്ല പിണറായി മന്ത്രിസഭയ്ക്ക് ഈ വിഷയത്തിലുണ്ടാവുക. അതിന് കാരണങ്ങള്‍ വേറെയുമുണ്ട്.

പീഡനവാർത്തകളുടെ പ്രവാഹം

പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം പുറത്ത് വന്ന പീഡനക്കേസുകള്‍ക്ക് കയ്യും കണക്കുമില്ല. പ്രശസ്ത നടി മുതല്‍ പിഞ്ചുകുട്ടികള്‍ വരെ ഉള്ളവര്‍ പീഡിപ്പിക്കപ്പെടുന്നതായി വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്. സര്‍ക്കാരിനെതിരെയും പിണറായി വഹിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്.

ഇതോ സ്ത്രീസുരക്ഷ?

സ്ത്രീസുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുമെന്ന് അവകാശപ്പെടുന്ന മന്ത്രിസഭയാണ് പിണറായി വിജയന്റേത്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുന്ന ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീസംരക്ഷണത്തെക്കുറിച്ച് വാചാലമാകുന്ന ഇട്തപക്ഷത്ത് നിന്നു തന്നെയാണ് ഇത്തരമൊരു അപമാനവും എന്നത് മറ്റൊരു വൈരുധ്യം.

English summary
Allegations against LDF minister will put pinarayi government in more trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X