കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് റെയില്‍വേസ്‌റ്റേഷന് സുരക്ഷാ ഭീഷണി?യാത്രക്കാര്‍ക്ക് പുതിയ വഴികള്‍,കര്‍ശന പരിശോധന

സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് യാത്രക്കാരെ നിയന്ത്രിച്ച് പ്രത്യേകം വഴികള്‍ ക്രമീകരിച്ചിരിക്കുന്നത്.

Google Oneindia Malayalam News

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കാനും ഇറങ്ങാനും ഇനിമുതല്‍ പ്രത്യേകവഴികള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക വഴികള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ വഴികളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും പ്രത്യേക വഴികള്‍ ഏര്‍പ്പെടുത്തിയതോടെ നേരത്തെയുണ്ടായിരുന്ന പരക്കെ ഇറങ്ങലും പ്രവേശിക്കലും അവസാനിച്ചു. സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് യാത്രക്കാരെ നിയന്ത്രിച്ച് പ്രത്യേകം വഴികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഡിറ്റക്ടര്‍ കവാടത്തിലൂടെയുള്ള പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

ഇനി മുതല്‍ രണ്ട് വഴികള്‍...

ഇനി മുതല്‍ രണ്ട് വഴികള്‍...

നേരത്തെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ മൂന്നു വഴികളാണുണ്ടായിരുന്നത്. പുതിയ ക്രമീകരണ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിനടുത്ത വഴിയിലൂടെ പുറത്തേക്കിറങ്ങുകയും, റിസര്‍വേഷന്‍ കേന്ദ്രത്തിന് സമീപത്തെ വഴിയിലൂടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യണം.

സുരക്ഷാ ഉദ്യോഗസ്ഥര്‍...

സുരക്ഷാ ഉദ്യോഗസ്ഥര്‍...

എസ്‌കലേറ്ററിന് സമീപത്തുകൂടിയുള്ള വഴി നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. പുതിയ വഴികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

ലഗേജുകളും പരിശോധിക്കും...

ലഗേജുകളും പരിശോധിക്കും...

പുതിയ വഴികളില്‍ ഡിറ്റക്ടര്‍ കവാടം ഉപയോഗിച്ചുള്ള പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. യാത്രക്കാരെ കൂടാതെ അവരുടെ ലഗേജുകളും ഇനി മുതല്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.

പരിശോധനയുമില്ല...

പരിശോധനയുമില്ല...

ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കിയെങ്കിലും സ്‌റ്റേഷനിലേക്ക് പ്രവേശിക്കാനാകുന്ന നാലാം പ്ലാറ്റ്‌ഫോമില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമല്ലെന്ന ആക്ഷേപവുമുണ്ട്. നാലാം പ്ലാറ്റ്‌ഫോമില്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമല്ലെന്നും, ഡിറ്റക്ടര്‍ കവാടം ഉപയോഗിച്ചുള്ള പരിശോധന കാര്യക്ഷമമല്ലെന്നുമാണ് ആരോപണം.

ഇനി മുങ്ങല്‍ നടപ്പില്ല...

ഇനി മുങ്ങല്‍ നടപ്പില്ല...

റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴികളില്‍ നേരത്തെയും ഡിറ്റക്ടര്‍ കവാടങ്ങളും ലഗേജ് പരിശോധനയും നിലവിലുണ്ടായിരുന്നെങ്കിലും മിക്കവരും മടികാരണം ഇതിന് പുറത്തുകൂടെയായിരുന്നു പോകാറുണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഡിറ്റക്ടര്‍ കവാടത്തിലെ പരിശോധന കൂടാതെ സ്‌റ്റേഷനകത്തേക്ക് പ്രവേശിക്കാനാകില്ല.

ആര്‍പിഎഫും...

ആര്‍പിഎഫും...

റെയില്‍വേ പോലീസിന്റെയും ആര്‍പിഎഫിന്റെയും നേതൃത്വത്തിലാണ് റെയില്‍വേസ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നത്. പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിനായി അഞ്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ റെയില്‍വേ പോലീസിനനുവദിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

ഒരമ്മയ്ക്കും സഹിക്കാനാകില്ല ഇത്; ഡേ കെയറിലെ ക്രൂരത, 9 മാസം പ്രായമുള്ള കുട്ടിക്ക് നഷ്ടമായത് കൈവിരല്‍...കൂടുതല്‍ വായിക്കൂ...

അമ്മമാരുടെ കണ്ണുനിറയിക്കുന്ന ദൃശ്യങ്ങള്‍...കൊച്ചിയിലെ 'കളിവീടില്‍' കുഞ്ഞുങ്ങളോട് ക്രൂരത...കൂടുതല്‍ വായിക്കൂ...

English summary
security beef up in kozhikode railway station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X