കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയില്‍ എംഎല്‍എമാര്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ ഘടക കക്ഷിനേതാക്കള്‍; യുഡിഎഫ് സമരം ശക്തമാക്കുന്നു

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം ശക്തമാക്കുന്നു. മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ദ്ധിപ്പിച്ച തീരുമാനം മാറ്റുന്നത് വരെ സെക്രട്ടറേിയറ്റിന് മുന്നില്‍ ഘടകകക്ഷി നേതാക്കള്‍ നിരാഹാര സമരം ഇരിക്കും.

യുഡിഎഫ് യോഗത്തിലാണ് തീരുമാനം. നിയമസഭയില്‍ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹാര സമരം തുടകും. സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennithala

സമരത്തെ അടിച്ചമര്‍ത്താനും ലളിതവല്‍ക്കരിക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ അരലക്ഷത്തോളം രൂപ പീസ് വര്‍ദ്ധനവ് വരുത്തിയിട്ട് അതില്‍ നിന്ന് പിന്‍മാറാനാകില്ലെന്ന് പറയുന്നത് സ്വകാര്യ മാനേജുമെന്റുകള്‍ക്ക് വേണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കാനാണ് നോക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ച് സമരത്തിന് പുതിയ മാനം നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സര്‍ക്കാരിനെതിരെ കൂടുതല്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനായി അടുത്ത മാസം മൂന്നിന് കെപിസിസി പ്രവര്‍ത്തക സമതിയും യുഡിഎഫ് നേതാക്കളുടെ അടിയന്തര യോഗവും,വിദ്യാര്‍ത്ഥി- യുവജന സംഘടന നേതാക്കളുടെ യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Read Also: രാജ്യ സുരക്ഷയ്‌ക്കൊപ്പം: കേന്ദ്രസര്‍ക്കാരിന് സോണിയഗാന്ധിയുടെ പിന്തുണ, സൈന്യത്തിന് അഭിനന്ദനം

Read Also: മാണിയും ഇബ്രാഹിംകുഞ്ഞും വെള്ളാനകള്‍; കൈക്കൂലി 50 ലക്ഷം വരെ, വിജിലന്‍സ് റിപ്പോര്‍ട്ട് നിയമസഭയില്‍

Read Also: യുഡിഎഫിന്റെ 'ഉന്തും തള്ളും' സിപിഎമ്മിന്റെ 'തറ' ഭാഷയും; വിമര്‍ശനവുമായി നേതാക്കള്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Self Finance Issue Opposition extend their protest to in front of Secretariat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X