കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിലും നിരാഹാരം; മൂന്ന് പ്രതിപക്ഷ എഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമിരിക്കും

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിയമ സഭ ഇന്നും പ്രക്ഷുബ്ധം. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ കുത്തിയിരിക്കുന്നു. നിയമസഭ നടത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

സ്വാശ്രയമാനേജ്‌മെന്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ തുടരുന്ന സമയം യുഡിഎഫ് ഏറ്റെടുത്തു. നിയമസഭയിലും കടുത്ത സമയ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മൂന്ന് പ്രതിപക്ഷ എംല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമിരിക്കും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുക.

kerala-niyamasabha

നിയമസഭാ കവാടത്തിന് മുന്നിലാണ് എംഎല്‍എമാര്‍ നിരാഹാരമിരിക്കു. ഒന്‍പത് ദിവസമായി കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹരം ഇരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറായില്ല. ഇതോടെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് വലി സംഘര്‍ഷത്തിനടയാക്കിയിരുന്നു. പോലീസ് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചു.

സമരത്തെ അഠിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സ്വശ്രയ മനേജ്‌മെന്റുകളുമായി സര്‍ക്കാരുണ്ടാക്കിയ ധാരണയില്‍ നി്ന്ന പിറോകിട്ടില്ലെന്നും ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമായിരുന്നു പിണറായിയിുടെ പ്രതികരണം. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ പരിഹസിക്കുകയാണ് പിണറായി ചെയ്തത്.

Read Alos: അതൊന്നും നടക്കില്ല, പോയി പണി നോക്കെന്ന് പിണറായി; മിസ്റ്റര്‍, പാര്‍ട്ടി സമ്മേളനമല്ല നിയമസഭയാണ്...

Read Also: കരിങ്കൊടി കാണിച്ചത് ചാനലുകള്‍ വാടകയ്‌ക്കെടുത്തവര്‍? പിണറായിയുടെ കലിപ്പ് ഇനിയും തീര്‍ന്നില്ലേ...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Self Finance issue Three Opposition MLS's will Start Hunger Strike in Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X