കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയില്ലാതെ 'സര്‍വ്വകക്ഷി യോഗം': സ്പീക്കറും ക്ഷണിച്ചില്ലെന്ന് പിണറായിയുടെ പരാതി...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ക്ഷണിക്കാതെ സര്‍വകക്ഷിയോഗം വിളിക്കുമോ? സ്വാശ്രയ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ കക്ഷിയോഗത്തിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. നിയമസഭയില്‍ സ്വാശ്രയ വിയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സ്വാശ്രയപ്രശ്‌നത്തില്‍ ദിവസങ്ങളായി സമരം നടക്കുമ്പോള്‍ ഇത്ര ലാഘവത്തോടെ മുഖ്യമന്ത്രി മറുപടി പറയരുതെന്നാണ് പ്രതിപക്ഷം പറയുന്നത്. മുഖ്യമന്ത്രിയുെ മറുപടിയില്‍ പ്രതിഷേധിച്ച് കേരളാകോണ്‍ഗ്രസും പ്രതിപക്ഷവും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

pinarayi-vijayan

വ്യാഴാഴ്ചയാണ് സ്പീക്കറുടെ ചേമ്പറില്‍ സര്‍വ കക്ഷിയോഗം നടന്നത്. ആരോഗ്യമന്ത്രി കെകെ ഷൈലജ, പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തിലേക്ക് മുഖ്യമന്ത്രിയെത്തിയിരുന്നില്ല. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ തലവരിപ്പണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിട്ടുണ്ട്. തലവരിപ്പണം വാങ്ങുന്ന കോളേജുകളെ കുറിച്ച് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നത് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് വിടി ബലറാം എംല്‍എയാണ് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തു നിന്നും നോട്ടീസ് നല്‍കിയത്.

നിയമസഭയില്‍ നിരാഹാര സമരം തുടരുന്ന എംഎല്‍എമാരുടെ കാര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹാര സമരം തുടരുകയാണ്. രണ്ട് ലീഗ് എംഎല്‍എമാരും പ്രതീകാത്മക നിരാഹാരമിരിക്കുന്നുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Self Financing medical colleges capital fee issue, Pinarayi Vijayan's comment about All party meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X