കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോയി പണിനോക്കാന്‍ പറഞ്ഞു..അവര്‍ പണി തുടങ്ങി; ചര്‍ച്ചപാളി, പ്രതിപക്ഷ സമരം തുടരും...

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷ സമരം തുടരാന്‍ തീരുമാനം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗം സമവായമാകാതെ പിരിഞ്ഞ പശ്ചാത്തലത്തിലാണ് സമരം തുടരാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.

ആവശ്യങ്ങള്‍ അംഗീകരാക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചു. സര്‍ക്കാരിന്റെ സ്വാശ്രയ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും വിഷയത്തില്‍ വിട്ടു വീഴ്ചയ്ക്ക് വഴങ്ങാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

P sreeramakrishnan

സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ നിന്നും മുഖ്യമന്ത്രി വിട്ടു നിന്നതും ശ്രദ്ധേയമായി. സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്നും ചര്‍ച്ചകളുടെ വാതിലുകള്‍ പ്രതിപക്ഷം അടയ്ക്കില്ലെന്നും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുതക്കേണ്ടത് സര്‍ക്കാരാണെന്നും ചര്‍ച്ചയ്ക്കുശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് കുറച്ചാല്‍ പ്രതിപക്ഷം സമരം അവസാനിപ്പിക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍:

ഗുണ്ടയല്ലല്ലോ മുഖ്യമന്ത്രിയല്ലേ... എടാ പോടാ വിളിയൊക്കെ വേണോ.. പിണറായി വിജയന് ഒടുക്കത്തെ ട്രോള്‍!

അതൊന്നും നടക്കില്ല, പോയി പണി നോക്കെന്ന് പിണറായി; മിസ്റ്റര്‍, പാര്‍ട്ടി സമ്മേളനമല്ല നിയമസഭയാണ്...

English summary
Self finance collage issue; The opposition will continue to strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X