കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ 'കസേര'യിലിരിക്കുന്നത് കുറച്ച് വൈകും; സര്‍ക്കാര്‍ നിയമോപദേശം തേടി!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഡിജിപി സെന്‍കുമാറിന് തിരിച്ചുനല്‍കണമെന്ന സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് ഉപദേശം തേടി. സെന്‍കുമാര്‍ പൊലീസ് മേധാവിയായി എത്തുേമ്പാള്‍ ലോക്‌നാഥ് ബെഹ്‌റയെ എന്തു ചെയ്യണമെന്ന് സാല്‍സേവയോട് സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.

ശങ്കര്‍ റെഡ്ഡിയുടെ നിയമനകാര്യത്തിലും സര്‍ക്കാര്‍ സാല്‍വേയോട് വിശദീകരണം തേടി. സാല്‍വേയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. സെന്‍കുമാര്‍ കേസില്‍ പുന:പരിശോധന ഹര്‍ജി നല്‍കാനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

 ഉപദേശം

ഉപദേശം

പോലീസ് മേധാവി സ്ഥാനം സെന്‍കുമാറിന് തിരിച്ചുനല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയത്.

 ഹരീഷ് സാല്‍വെ

ഹരീഷ് സാല്‍വെ

സുപ്രീം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി കേസ് വാദിച്ചതും ഹരീഷ് സാല്‍വെയാണ്. കേസില്‍ സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

 ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി

തന്നെ ഡിജിപിയാക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് ഹരീഷ് സാല്‍വെയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

 വിജിലന്‍സ് ഡയറക്ടര്‍

വിജിലന്‍സ് ഡയറക്ടര്‍

സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് അവധിയില്‍ പോയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിരിച്ചെത്തുമ്പാള്‍ എവിടെ നിയമക്കണമെന്നും സര്‍ക്കാര്‍ സാല്‍വെയോട് ചോദിച്ചു.

English summary
Senkumar appointment raw; Government seek legal advise from Harish Salwe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X