കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളക്കണക്ക് പൊളിയുന്നു!! കോടികള്‍ ചിലവാക്കിയത് പച്ചക്കള്ളം!! ഒന്നും മറച്ചുവയ്ക്കില്ലെന്ന് പിണറായി!!

എന്നാല്‍ കേസിന് കൃത്യമായി എത്ര രൂപ ചിലവായെന്ന് പിന്നീട് അറിയിക്കുമെന്നാണ് പിണറായി വിജയന്‍ സഭയെ അറിയിച്ചത്. ഇക്കാര്യം മറച്ചു വയ്ക്കില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ തലയൂരുന്നതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പിണറായി വിജയന്‍ കോടികള്‍ ചിലവാക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് കേസില്‍ മൂന്നു കോടിയോളം രൂപ സര്‍ക്കാര്‍ ചെലവാക്കി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സൗത്ത് ലൈവായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പായിച്ചിറ നവാസ് എന്നയാള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നതെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ഇങ്ങനെയൊരു വിവാരാവകാശ രേഖ ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. മാധ്യമ പ്രവര്‍ത്തകനായ ബാലഗോപാല്‍ ബി നായര്‍ എന്നയാള്‍ ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം കേസിന് യഥാര്‍ഥത്തില്‍ എത്ര രൂ പ ചിലവായി എന്ന കാര്യം വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

തെറ്റായ കണക്ക്

തെറ്റായ കണക്ക്

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവായെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ കേസിന് കൃത്യമായി എത്ര രൂപ ചില വായെന്ന് പിന്നീട് അറിയിക്കുമെന്നാണ് പിണറായി വിജയന്‍ സഭയെ അറിയിച്ചത്. ഇക്കാര്യം മറച്ചു വയ്ക്കില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

 പണം ചിലവാകും

പണം ചിലവാകും

സെന്‍കുമാര്‍ കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ പോയതെന്ന് പിണറായി പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്‍റെയും നിയമസെക്രട്ടറിയുടെയും ഉപദേശം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകള്‍ക്ക് പണം ചിലവാകുമെന്നും പിണറായി വ്യക്തമാക്കി.

 സാല്‍വെയ്ക്ക് 80 ലക്ഷം

സാല്‍വെയ്ക്ക് 80 ലക്ഷം

സെന്‍ കുമാര്‍ കേസില്‍ മുന്നു കോടി രൂപയാണ് സര്‍ക്കാരിന് ചിലവായതെന്നാണ് വാര്‍ത്തകള്‍. ഇതില്‍ ഹരീഷ് സാല്‍വെയ്ക്ക് മാത്രം 80 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയെന്നും വിവരങ്ങളില്‍ പറയുന്നു. കൂടാതെ ഫയലുകള്‍ കൈമാറുന്നതിനായി 150 തവണ ഉദ്യോഗസ്ഥര്‍ വിമാന യാത്ര നടത്തിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 കോടതി വിധിക്ക് ശേഷവും

കോടതി വിധിക്ക് ശേഷവും

സാല്‍വെക്കൊപ്പം കേസ് പഠിക്കുന്ന 30 അഭിഭാഷകര്‍ക്കും പ്രത്യേകം ഫീസ് സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.കേസില്‍ സെന്‍കുമാറിന് അനുകൂലമായി ഏപ്രില്‍ 24ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കേസിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവാക്കിയതായി രേഖകളില്‍ വ്യക്തമാക്കുന്നു.

വല്ല സത്യവും

വല്ല സത്യവും

എന്നാല്‍ മൂന്നു കോടിയുടെ കണക്കുകള്‍ വ്യാജമാണെന്നാണ് ബാലഗോപാല്‍ ബി നായര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ചില അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ വാട്സ് ആപ്പിലും മറ്റുമായി സര്‍ക്കാരിന് സെന്‍കുമാര്‍ കേസില്‍ മൂന്നു കോടി ചിലവായോ എന്ന് ചോദിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

 വിവരാവകാശ രേഖ

വിവരാവകാശ രേഖ

വിവാരാവകാശം നല്‍കിയെന്ന് പറയുന്ന പായിച്ചിറ നവാസ് എന്നയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്.ഈ വിവരാവകാശ രേഖയുടെ പകർപ്പ് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് എല്ലാവരും പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

കേസെടുക്കണം

ഇക്കാര്യത്തിന്‍റെ യാഥാര്‍ഥ്യം അന്വേഷിച്ചിറങ്ങിയ പ്പോള്‍ ഹരീഷ് സാല്‍വെയ്ക്ക് 80 ലക്ഷം നല്‍കിയെന്ന് പറയുന്നത് തെറ്റാണെന്ന് മനസിലായെന്ന് അദ്ദേഹം പറയുന്നു. യഥാര്‍ഥ കണക്ക് ഉടന്‍ പുറത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ചെലവാക്കിയ തുക മൂന്ന് കോടിയുടെ മൂന്നിൽ ഒന്ന് പോലും വന്നില്ലെങ്കിൽ ഈ തെറ്റായ വാർത്ത സൃഷ്ടിച്ച സുഹൃത്തിന് എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

തലയൂരാന്‍ പിണറായി ചിലവാക്കിയത് കോടികള്‍!! അതും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്!! വിവരങ്ങള്‍ പുറത്ത്!!കുടുതല്‍ വായിക്കാന്‍

പാകിസ്താന്‍ അടിമുടി മാറുന്നു; ഇന്ത്യ ഭയക്കണം, എല്ലാത്തിനും പിന്നില്‍ ചൈന, രഹസ്യങ്ങള്‍ പുറത്ത്...കുടുതല്‍ വായിക്കാന്‍

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???കുടുതല്‍ വായിക്കാന്‍

English summary
senkumar case expense details will give says pinarayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X